‘അഴിമതിവിമുക്ത സെല്‍’ രൂപവത്കരിക്കും : മന്ത്രി കെ ടി ജലീല്‍

525

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിവിമുക്ത മേഖലയാക്കുമെന്നും ഇതിനായി മന്ത്രിയുടെ ഓഫീസില്‍ ‘അഴിമതിവിമുക്ത സെല്‍’ രൂപവത്കരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.അഴിമതിവിമുക്ത സെല്ലിന്റെ ടെലിഫോണ്‍, വെബ്സൈറ്റ്, ഇ-മെയില്‍ ഐഡി എന്നിവ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെ ബോര്‍ഡിലും പ്രദര്‍ശിപ്പിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കുന്ന സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ഉദ്യോഗസ്ഥരെ സ്ഥിരമായി നിയമിക്കും.പൊതുജനങ്ങള്‍ക്ക് പരാതി ഫോണില്‍ അറിയിക്കുകയോ ഇ-മെയില്‍ അയക്കുകയോ, അഴിമതി തെളിയിക്കുന്ന സംഭാഷണം, വീഡിയോ എന്നിവ റെക്കോഡ്ചെയ്ത് വെബ്സൈറ്റിലൂടെയും നല്‍കാം.
ഇങ്ങനെ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടേയും സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റില്‍ വെളിപ്പെടുത്തണം. ആദ്യം തന്റെ സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കുമെന്ന് ഡോ. കെ ടി ജലീല്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY