ആപ്പിളിന്റെ മാക്ക്ബുക്ക് എയറിനെക്കാള്‍ കനം കുറഞ്ഞതും വേഗവും അവകാശപ്പെട്ടുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്
ലാപ്ടോപ് രംഗത്ത് തരംഗം സൃഷ്ടിച്ച ആപ്പിളിന്റെ മാക്ബുക്ക് എയറിനെ കടത്തിവെട്ടാന്‍ അസ്യൂസിന്റെ സെന്‍ബുക്ക് 3 എത്തി. മാക്ബുക്ക് എയറിനെക്കാള്‍ കനം കുറഞ്ഞതും വേഗം കൂടിയതും – സെന്‍ബുക്ക് 3യെക്കുറിച്ച് അസുസ് അവകാശപ്പെടുന്നത് ഇതാണ്.
വിവിധ നിറങ്ങളില്‍ ലഭ്യമാകുന്ന സെന്‍ബുക്ക് 3യ്ക്ക് 910 ഗ്രാം മാത്രമാണ് ഭാരം. 12.5 ഇഞ്ച് ഡിസ്പ്ലേ, ഐ7 ഇന്റല്‍കോര്‍ പ്രസസര്‍, 16 ജിബി റാം എന്നിവയും സെന്‍ബുക്ക് 3 യുടെ പ്രത്യേകതയാണ്. 920 ഗ്രം ആണ് ആപ്പിള്‍ മാക്ബുക്കിന് തൂക്കം.
ഒമ്പത് മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം, 49 മിനുട്ടുകൊണ്ടുള്ള അറുപത് ശതമാനം ചാര്‍ജിങ്ങ് എന്നിവയും സെന്‍ബുക്ക് 3 ക്കായി അസ്യൂസ് അവകാശപ്പെടുന്നു. വിന്‍ഡോസ് ലാപ്‌ടോപ്പാണ് സെന്‍ബുക്ക് 3.
മൂന്ന് മീല്ലിമീറ്റര്‍ മാത്രമുള്ള ലോകത്തെ ഏറ്റവും കനംകുറഞ്ഞ ഫാന്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതും സെന്‍ബുക്കിനെ വ്യത്യസ്തമാക്കുന്നു. ഏകദേശം 13,4267 രൂപയാണ് (1999 ഡോളര്‍) സെന്‍ബുക്ക് 3യുടെ വില.
ഐ5 കോര്‍, 4 ജിബി റാം എന്നിവ മാത്രം ആവശ്യമുള്ളവര്‍ക്ക് 67103 രൂപ (999 ഡോളര്‍) വിലയുള്ള സെന്‍ബുക്കും ലഭിക്കും.
വിന്‍ഡോസ് ഹലോ സംവിധാനത്തിന്റെ സഹായത്തോടെ നൂതന സുരക്ഷിതത്വവും അസുസ് പുതിയ ലാപ്‌ടോപ് മോഡലിലൂടെ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.