കുട്ടികളിലെ കഫക്കെട്ട് ഒഴിവാക്കാൻ?

701

കുട്ടികൾക്ക് കഫരോഗങ്ങൾ ഒഴിവാക്കുന്ന ആഹാരം വേണം മഴക്കാലത്തു നൽകാൻ. പാൽ കഫമുണ്ടാക്കുന്ന ആഹാരമാണ്. എന്നാൽ, കുഞ്ഞുങ്ങളുടെ ആരോഗ്യം ചിന്തിക്കുമ്പോൾ പാൽ ഒഴിവാക്കാനുമാകില്ല. ചെറിയൊരു നുള്ള് മഞ്ഞളിട്ട് പാൽ കാച്ചിക്കൊടുത്താൽ കഫത്തിന്റെ പ്രശ്നം ഉണ്ടാകില്ല. പകുതി പാലും പകുതി വെള്ളവും ചേർന്ന പാലും പാലും വെള്ളമായും നൽകാം.

കുറുക്കുണ്ടാക്കുമ്പോൾ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. നാരും കറുത്ത അറിയും നീക്കിയ ഏത്തയ്ക്ക കൊണ്ടു മാത്രം കുറുക്കുണ്ടാക്കുക. ദഹനം വർധിപ്പിക്കാനായി കുഞ്ഞുങ്ങൾക്ക് മഴക്കാലത്ത ഉരമരുന്നു നൽകാം. ഉരമരുന്നു ഗുളിക ആയുർവേദ മരുന്നു കടകളിൽ ലഭിക്കും. തീരെ ചെറിയ കുട്ടികൾക്ക് മുലപ്പാലിലാണ് ഇത് ഉരച്ചു നൽകുക. എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങളും പേസ്ട്രി പോലെ അധികം മധുരവും ക്രീമും അടങ്ങിയ പലഹാരങ്ങളും കൊടുക്കരുത്. നെയ്യും കൊഴുപ്പും ചേർന്ന ആഹാരങ്ങളും ഒഴിവാക്കണം.

NO COMMENTS

LEAVE A REPLY