കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് ജി. സുധാകരന്‍

624

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കേന്ദ്രസര്‍ക്കാരാണ് ദേശീയപാതയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത്. തിരുവനന്തപുരം-ചേര്‍ത്തല പാത ഇപ്പോഴും ദേശീയ പാത തന്നെയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ആശയകുഴപ്പമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കേരളത്തില്‍ കോടതി വിധികളെ സംബന്ധിച്ച അഭ്യൂഹം ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നു. നിലവിലെ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്നും പഴയ വിധി പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാതകള്‍ നാലുവരി പാതയാക്കി വികസിപ്പിക്കേണ്ട നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. ബാറുകള്‍ക്ക് പുറകെ പോകേണ്ട കാര്യ പൊതുമരാമത്ത് വകുപ്പിനില്ലെന്നും മന്ത്രി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS