ജിഷയുടെ ഫോണിലെ ചിത്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം

661

കൊച്ചി ∙ ജിഷയുടെ ഫോണിൽ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഫോണിലെ നമ്പറുകളെക്കുറിച്ചുള്ള അന്വേഷണം ഏറെക്കുറെ പൂർത്തിയായി. അതിനിടയിലാണു യുവാക്കളുടെ ചിത്രങ്ങൾ കണ്ടെത്തിയത്. സമീപവാസികളോ അടുത്ത ബന്ധുക്കളോ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രത്തിലെ രൂപവുമായി ഫോണിലെ ചിത്രങ്ങൾ യോജിക്കുന്നുമില്ല. ജിഷയുടെ പിതൃത്വം സംബന്ധിച്ച വിവാദങ്ങളുടെ പാശ്ചാത്തലത്തിൽ പിതാവ് കുറ്റിക്കാട്ടുപറമ്പിൽ പാപ്പു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകി. ഇത്തരം പ്രചാരണമുണ്ടാവാനുള്ള സാഹചര്യം അന്വേഷിക്കണമെന്നു എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാപ്പു പറഞ്ഞു.

ജിഷയുടെ മാതാവിന്റെ മൊഴികളും പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരിൽ രണ്ടുപേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ജിഷയുടെ ഡയറിക്കുറിപ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY