കൊച്ചി: ശബരിമലയില്‍ ഈ മാസം പ്രവേശിക്കുമെന്ന് പ്രഖ്യാപനം നടത്തിയ തൃപ്തി ദേശായിയെ ശബരിമലയിലെത്തിയാല്‍ തടയുമെന്ന് ശ്രീ അയ്യപ്പ ധര്‍മ്മസേന ചെയര്‍മാന്‍ രാഹുല്‍ ഈശ്വര്‍.
കോടതി വിധിയുടെ പേരില്‍ ശബരിമലയെ വിവാദമാക്കാന്‍ ശ്രമിക്കുന്ന തൃപ്തി ദേശായിയെ പുണ്യനദിയായ പമ്ബയില്‍ പോലും സ്പര്‍ശിക്കാന്‍ അനുവദിക്കില്ല. ശബരിമലയില്‍ സ്ത്രീ പ്രവേശനം ഇല്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ്.
കഴിഞ്ഞ വര്‍ഷം മാത്രം 1.5 ലക്ഷം സ്ത്രീകളാണ് ശബരിമലയില്‍
പ്രവേശിച്ചത്.യുവതികള്‍ക്ക് മാത്രമാണ് വിലക്കുള്ളത്. ഇത് ആചാരങ്ങളുടെ ഭാഗമാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവര്‍ ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുകയാണ് ചെയ്യുന്നത്.
പൂര്‍വ്വികര്‍ ചെയ്തുവന്ന വ്രതാധിഷ്ഠിതമായ ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ക്ഷേത്ര സംരക്ഷണ സമിതികളുടേയും അഭിപ്രായം തേടണം. ആത്മീയ സമൂഹത്തിന്റെ അഭിപ്രായവും ദേവ പ്രശ്നവും മാനിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു