നിര്യാതരായി – തിരുവനന്തപുരം – 19/06/2016

682

വർക്കല:പുല്ലാന്നികോട് ചരുവിള വീട്ടിൽ തങ്കപ്പൻ(85) നിര്യാതനായി. സംസ്കാരം ഇന്നു 9.30ന്. ഭാര്യ: ഓമന. മക്കൾ: ഗിരിജ, സത്യൻ, സ്വർണരാജു, സഹദേവൻ, ഗീത, ലത, സുഗുണൻ, ലതി. മരുമക്കൾ: ബാബു, മിനി, സുമ, സിന്ധു, ശശി, ഹരിദാസ് (ഡിവൈഎസ്പി, ക്രൈബ്രാഞ്ച്), ലേജു, പ്രദീപ്കുമാർ (ഇറിഗേഷൻ വകുപ്പ്).

വർക്കല:പുത്തൻചന്ത രശ്മിയിൽ എൻ.മുരളീധരൻ(78) നിര്യാതനായി. സംസ്കാരം നാളെ 10ന്. ഭാര്യ: കെ.ശ്യാമള. മക്കൾ: രാജേഷ്, രാജീവ്, രശ്മി. മരുമക്കൾ: സിനി, സുജ വിജയൻ, ഡോ.ജീവൻ.

കാഞ്ഞിരംകുളം:ലൂർദുപുരം വൈശാഖിൽ ഇറിഗേഷൻ വകുപ്പ് റിട്ട. ജീവനക്കാരൻ എഫ്.വർഗീസ് (57) നിര്യാതനായി. ഭാര്യ: അഡ്വ. പ്രമീളകുമാരി (അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). മകൻ: ആദർശ് പി.വർഗീസ്. പ്രാർഥന: ബുധൻ എട്ടിനു ലൂർദുപുരം പരിശുദ്ധ ലൂർദുമാതാ ദേവാലയത്തിൽ.

വർക്കല:മട്ടിൻമൂട് ലൈലായത്തിൽ ആർ.രാജൻ(62) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ആശ, വർഷ, കിരൺ. മരുമക്കൾ: അജേഷ് അശോക്, ദീപുരാജ്. മരണാനന്തര ചടങ്ങ് ജൂലൈ മൂന്നിന്.

മുടപുരം:കുറക്കട ആലപ്പുറത്തുവീട്ടിൽ പരേതനായ കെ.സുകുമാരന്റെ ഭാര്യ എൻ.ചന്ദ്രവല്ലി (82) നിര്യാതയായി. മക്കൾ: പ്രസന്ന, സുധ, ദാസൻ, അനിൽകുമാർ, അനിത, പരേതരായ ബേബി, ബാബു. മരുമക്കൾ: സുധീന്ദ്രൻ, ദേവരാജൻ, ശശാങ്കൻ, ഷീജ, രേണുക, വിജയലാലി, സുരേഷ് ബാബു. സഞ്ചയനം ബുധൻ 8.30ന്.

കൈതക്കോണം:ബഥസ്ദ വീട്ടിൽ ജോൺസൻ ഡീഖർ(83) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: സത്യരാജ്, ധർമരാജ്(റെയിൽവേ ഇലക്ട്രിക്കൽ ഡിപ്പാർട്ടുമെന്റ്), വിജയരാജ്(കണ്ടക്ടർ കെഎസ്ആർടിസി, പാറശാല), പ്രസന്നകുമാർ. മരുമക്കൾ: ഫ്രീഡാറോസ്, ശാന്തകുമാരി, സനിൽകുമാരി(സോഷ്യൽവർക്കർ), ഡാർവിൻ(ഹൈസ്കുൾ അധ്യാപകൻ). പ്രാർഥന ചൊവ്വ ഒൻപതിന്.

ചിറയിൻകീഴ്:പണ്ടകശാല എസ്എം കോട്ടേജിൽ സ്റ്റീഫൻ മാർക്ക് പെരേരയുടെ ഭാര്യ സ്കൊളാസ്റ്റിക്കാ സ്റ്റീഫൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് അരയതുരുത്തി ഓൾസെയ്ന്റ്സ് ദേവാലയത്തിൽ. മക്കൾ: ഹെലൻ, സൂസൻ, ഫ്ലേവിയസ്, ബെൺസ്റ്റൺ, പരേതനായ സാംസൺ. മരുമക്കൾ: ജോണി, കാർലിൽ, ഗ്ലീറ്റാ, അഖില.

പള്ളിപ്പുറം:കരിച്ചാറ ഹിലാൽ മൻസിലിൽ പരേതനായ മുഹമ്മദ് അലിയുടെ ഭാര്യ അസുമാബീവി (85) നിര്യാതയായി. കബറടക്കം ഇന്നു എട്ടിനു കരിച്ചാറ മുസ്‌ലിം ജമാഅത്തിൽ. മക്കൾ: റംല, ഹിലാൽ (കുവൈത്ത്), റസിയ, നജീബ്, അഡ്വ.സിറാജുദീൻ , റജുല, റഹുമത്ത്, സാജിദ് . മരുമക്കൾ: എ.റഷീദ് (ഗ്രൂപ്പ് ക്യാപ്റ്റൻ), റജുല, ഷൗക്കത്ത്, നിസ, ഷംല, ഡോ. മുഹമ്മദ് ഹുസൈൻ (റിട്ട. സർജൻ), സുൽഫിക്കർ , സജീന.

പേരൂർക്കട:എൻസിസി നഗർ ചേരിക്കൽ വീട്ടിൽ പരേതനായ എം.പി.ജോസഫിന്റെ ഭാര്യ പി.എം.അന്നമ്മ (95) നിര്യാതയായി. സംസ്കാരം ഇന്നു നാലിന് കാഞ്ഞിരംപാറ സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ . മക്കൾ: റാഹേലമ്മ, സി.ജെ. ജോർജ്(കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ),ഏലിയാമ്മ, ശാന്തമ്മ, രാജേഷ്(ഏജീസ് ഓഫിസ്), പരേതനായ ബാബു. മരുമക്കൾ:കെ.എം. ജോൺ ‌‌‌‌‌‌‌‌‌‌‌‌‌‌(റിട്ട. ഹെഡ്മാസ്റ്റർ), പി.സി.ജോൺ(റിട്ട. ബിഎസ്എൻഎൽ), ലീലാമ്മ ജോർജ് (റിട്ട. ടീച്ചർ), ലീല, പി.കെ.തുളസി(വാട്ടർ അതോറിറ്റി റിട്ട.), പരേതനായ കെ.എം.ചാക്കോ.

മുട്ടത്തറ:ത്രിമൂർത്തി നഗർ ത്രിമൂർത്തിഭവനിൽ എംഎസ്. ജയലക്ഷ്മി (69) നിര്യാതയായി.

വട്ടപ്പാറ:കഴുനാട് തറമേൽ വീട്ടിൽ ഭാർഗവിഅമ്മ (90) നിര്യാതയായി. സഞ്ചയനം വ്യാഴം രാവിലെ 8.30ന്.

തിരുവനന്തപുരം:കവടിയാർ പണ്ഡിറ്റ് കോളനിയിൽ എംആർഎ–ഡി 17 (1) എസ്.മണിയൻ (69) നിര്യാതനായി. സഞ്ചയനം ബുധൻ 8.30ന്.

തിരുവനന്തപുരം:കുമാരപുരം കാട്ടിൽ ലെയ്ൻ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: ധനലക്ഷ്മി, കമലമ്മ, ശ്യാമള, തങ്കമണി, മണികണ്ഠൻ (കോൺട്രാക്ടർ), ശ്രീകണ്ഠൻ(കോ–ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: വേലപ്പൻ, രാജു, രാധാകൃഷ്ണൻ, ആറുമുഖം, അനിത, ലേഖ(എസ്‌യുടി). സഞ്ചയനം വെള്ളി എട്ടിന്.

കല്ലിയൂർ:പുന്നമൂട് ശാന്തിവിള കുരുവിറോഡിൽ വടക്കേതിൽ വീട്ടിൽ കൃഷ്ണപണിക്കർ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശിവാനന്ദൻ, വസന്ത, രാജു, സനൽ, സുധാമണി, സിന്ധു, വിജയകുമാർ. മരുമക്കൾ: മുരുകൻ, സുരേഷ്, ശ്രീദേവി, അംബിക. സ‍ഞ്ചയനം തിങ്കൾ ഒൻപതിന് പൊന്നുമംഗലത്ത്.

പുന്നമൂട്:കല്ലിയൂർ രാജിവിലാസിൽ ഹൈസ്കുൾ ഹെഡ്മാസ്റ്റർ നവമണി ഭാസ്കരം (90) നിര്യാതനായി. സിഎസ്ഐ ദക്ഷിണകേരള മഹായിടവക മുൻ കോർപറേറ്റ് മാനേജരാണ്. ഭാര്യ: എ.രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. എച്ച്എസ്എസ്, നെയ്യാറ്റിൻകര). മക്കൾ: ഡോ. എൻ.പ്രിയകുമാർ(റിട്ട. സീനിയർ കൺസൾട്ടന്റ്), എൻ.ഷീലാരാജി(പ്രിൻസിപ്പൽ എൻകെഎംഗവ. എച്ച്എസ്എസ് ധനുവച്ചപുരം), ഡോ. എൻ. ലൈലാരാജി (പ്രഫ. പാത്തോളജി. മെഡിക്കൽ കോളജ് തിരുവനന്തപുരം). മരുമക്കൾ: ഡി.സത്യരാജ്(റിട്ട. ഡപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), ഡോ. ഗ്ലാസ്റ്റിൻ(മെഡിക്കൽ ഓഫിസർ, ഇഎസ്ഐ ഹോസ്പിറ്റൽ, ബാലരാമപുരം), പരേതയായ ആത്മജ. പ്രാർഥന ചൊവ്വ വൈകിട്ട് മൂന്നിന്.

കുന്നുംപുറം:കുന്നുംപുറം കുതിരവട്ടം ലെയിൻ കെആർഎഡി 14 ൽ ഡോ. ആർ.എസ്.മണിയുടെ (റിട്ട. ഡയറക്ടർ, ടെക്നിക്കൽ എജ്യുക്കേഷൻ) ഭാര്യ എൽ.സ്വർണലത (തുളസി–58) നിര്യാതയായി. മക്കൾ: രാധിക, പരേതയായ ലക്ഷ്മി. മരുമക്കൾ: പി.ദണ്ഡപാണി(ഡയറക്ടർ സിമോട്ട് ഇലക്ട്രോണിക്സ്), പ്രവീൺ(ഖത്തർ).

നെ‌ടുമങ്ങാട്:ഉഴമലയ്ക്കൽ അയ്യപ്പൻകുഴി ആതിരയിൽ പിഡബ്ല്യുഡി റിട്ട. ഓവർസിയർ ഡി. മോഹനൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: ലതാകുമാരി. മക്കൾ: മൃദുല, മൃദുലാൽ. മരുമക്കൾ: ബിജു, രേഷ്മ.

അയിര:ചായ്ക്കവിള ലേഖ മന്ദിരത്തിൽ എ.കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കെ.കൃഷ്ണമ്മ (73) നിര്യാതയായി. മക്കൾ: കെ.ലേഖ, ലത, അനന്തകൃഷ്ണൻ, ലക്ഷ്മി, ലളിതാംബിക. മരുമക്കൾ: വിജയകുമാർ, മോഹനകുമാർ, സനൽകുമാർ, ശിവപ്രസാദ്. സഞ്ചയനം വ്യാഴം ഒൻപതിന്.

പള്ളിപ്പുറം:രമ്യയിൽ കെഎസ്ഇബി റിട്ട. ജീവനക്കാരി ജി.ശാരദ അമ്മ (79) നിര്യാതയായി. മക്കൾ: ശുഭകുമാരി, ത്രിവിക്രമൻ നായർ, രമാദേവി, രമണിദേവി. മരുമക്കൾ: ഡോ.സുദേവൻ നായർ, ഗിരിജാകുമാരി, രാമചന്ദ്രൻ നായർ, ജയകുമാർ. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:ഊക്കോട് നിലമ വിനായക നഗറിൽ എൻ.സുരേഷ് കുമാറിന്റെ ഭാര്യ വി.അനിത (42) നിര്യാതയായി. മക്കൾ: സാരംഗി, സാവേരി. സഞ്ചയനം വ്യാഴം എട്ടിന്.

തിരുവനന്തപുരം:തിരുമല വട്ടവിള ടിസി 19/2284 (വിപിഎസ്–97) ൽ ആർ. ജനാർദനൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് 9.30നു ശാന്തികവാടത്തിൽ. ഭാര്യ: വിജയമ്മ. മക്കൾ: വിജയലക്ഷ്മി, ശ്രീകല, കൃഷ്ണകുമാർ(എസ്ബിടി സൊസൈറ്റി). മരുമക്കൾ: ഉഷാകുമാർ(റിട്ട. ഐഎസ്എം ഡയറക്ടറേറ്റ്), വിനോദ് കുമാർ(മിലിട്ടറി), കുമാരിരമ(വിഎച്ച്എസ്എസ്, വീരണകാവ്).

വെഞ്ഞാറമൂട്:കോട്ടുകുന്നം സംഗീതത്തിൽ മുരളിയുടെ ഭാര്യ കെ.തങ്കമണി(64) നിര്യാതയായി. മകൻ:റെജിൻ.മരുമകൾ: യാഷിക.

വർക്കല:അയിരൂർ പാലത്തൊടി വീട്ടിൽ എൻ.കേശവൻ(98) നിര്യാതനായി. ഭാര്യ: ശിവാത്മജ. മക്കൾ: ഗിരിബാബു, ഗിരിദാസ്, ഗിരിപ്രകാശ്, ഗിരിരാജ്, മധുബാല, മധുരാംഗി. സഞ്ചയനം 22ന്.

നെടുമങ്ങാട്:വെള്ളനാട് കെഎസ്ആർടിസി ഡിപ്പോക്കു സമീപം രോഹിണി ബിൽഡിങ്ങിൽ കുട്ടപ്പൻപിള്ളയുടെ ഭാര്യ ലീല(64) നിര്യാതയായി. മക്കൾ സുനിൽകുമാർ, ജീവ, സന്ധ്യാറാണി, പരേതനായ സനൽകുമാർ. മരുമക്കൾ ശാലിനി, രാജു, ബിജു(ബിസിനസ്). സഞ്ചയനം ചൊവ്വ ഒൻപതിന് വർക്കല പേരേറ്റ് ബിപിഎം സ്കൂളിനു സമീപം മകളുടെ വീട്ടിൽ.

അമ്പൂരി:കണ്ടംതിട്ട പൂജാലയം ഭവനിൽ സുരേഷ് കുമാർ (53) നിര്യാതനായി. ഭാര്യ: ഇന്ദു സുരേഷ്. മക്കൾ: പൂജാ രതീഷ്, അംഗിത്. മരുമകൻ: രതീഷ്. സഞ്ചയനം തിങ്കൾ ഒൻപതിന്.

കുന്നിയോട്:ദേശത്ത് സുകൂമാരൻതമ്പിയുടെ ഭാര്യ വിജയമ്മപിള്ള (83) നിര്യാതയായി. മക്കൾ: സതികുമാരി, ഉഷകുമാരി, മധു, ഗീതകുമാരി, ബാബു. മരുമക്കൾ: രാജശേഖരൻ നായർ, വസന്തകുമാരി, മാധവൻ നായർ, ഉഷകുമാരി, പരേതനായ ചന്ദ്രശേഖരൻ നായർ. സഞ്ചയനം വ്യാഴം ഒൻപതിന്.

പോത്തൻകോട്:പേരുത്തല രശ്മി ഭവനിൽ എം.വിജയൻ (53) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ലക്ഷ്മി വിജയൻ, വിഷ്ണുവിജയൻ. സഞ്ചയനം വ്യാഴം ഒൻപതിന്.

തിരുവനന്തപുരം:കവടിയാർ ഗോൾഫ് ലിങ്സ് റോഡിൽ സ്കൈലാർക്കിൽ കെഎസ്ആർടിസി റിട്ട, എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.രാമചന്ദ്രൻ നായർ (എൻആർസി നായർ–84) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9.30നു തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: രാജലക്ഷ്മിഅമ്മ. മക്കൾ: മാലിനി, രഘുകുമാർ, വിനോദ് കുമാർ. മരുമക്കൾ: കേണൽ ഹരി, നന്ദിനി നായർ.

തിരുവനന്തപുരം:ഓൾസെയ്ന്റ്സ് ഈന്തിവിളാകം ടിസി 32 /782 (1) ശരവണഭവനിൽ ശശിയുടെ ഭാര്യ വിജയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് 10നു മുട്ടത്തറ മോക്ഷകവാടത്തിൽ. മക്കൾ: ഷീല, മിനി, സനൽ കുമാർ. മരുമക്കൾ: ഷിബു, ഓമനക്കുട്ടൻ, ഗീതാകുമാരി.

തിരുവനന്തപുരം:കാവല്ലൂർ തോരൻകോട് സിആർഎ 56 ൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ കെ.വിജയമ്മ (87) നിര്യാതയായി. മക്കൾ: വി.രമയമ്മ, എം.സോമശേഖരൻ നായർ, കാവല്ലൂർ കൃഷ്ണൻ നായർ(ഡയറക്ടർ, വട്ടിയൂർക്കാവ് സർവീസ് സഹകരണബാങ്ക് സെക്രട്ടറി, കിസാൻസഭ, സംസ്ഥാന കൗൺസീൽ ഓഫിസ്). മരുമക്കൾ: ബി.പത്മകുമാരിഅമ്മ, പരേതനായ വി.കെ.സുകുമാരൻ നായർ . സഞ്ചയനം വ്യാഴം എട്ടിന്.

കോവളം:കീഴൂർ വിജയ്ഭവനിൽ കെ.വിക്രമൻ നായരുടെ ഭാര്യ കെ.വിജയമ്മ(75) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ശ്രീകല, ശ്രീകുമാരൻ. മരുമക്കൾ: ആർ.ശ്രീകുമാർ, എസ്.വിക്രമൻ, പി.ബീന. സഞ്ചയനം വ്യാഴം 8.30ന് പൂങ്കുളം തിരുവാതിരയിൽ.

ചിറയിൻകീഴ്:കടകം ചുങ്കക്കടവ് വീട്ടിൽ പരേതനായ ജനാർദനന്റെ ഭാര്യ ലേനാമ്മ (85) നിര്യാതയായി. മക്കൾ: ശശിലാൽ, സുദർശനൻ, മുരുകേശൻ, അനിൽകുമാർ. മരുമക്കൾ: ലത, ഗീത, ഷീജ. സഞ്ചയനം തിങ്കൾ 9.30ന്.

മരിയാപുരം:കുഴിക്കരവിളാകത്തു വീട് മേലമ്മാകം കോടങ്കരയിൽ കെ.പി.രാജശേഖരൻ നായർ (53) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അർജുൻ, അർച്ചന. സഞ്ചയനം വ്യാഴം ഒൻപതിന്.

തിരുവനന്തപുരം:ഈശ്വരവിലാസം റോഡ് നാരായണിയിൽ ഇവിആർഎ 562 പി.കെ.കേശവൻ നായർ (84) നിര്യാതനായി. മക്കൾ: എസ്.ലക്ഷ്മിദേവി, കെ.കൃഷ്ണകുമാർ,എസ്.മല്ലികാദേവി. മരുമക്കൾ: പി.ആർ.ജയകേശൻ, ബി.എച്ച്.ശ്രീല, എസ്.എസ്.പിള്ള. സഞ്ചയനം വ്യാഴം 8.30ന്.

മലയിൻകീഴ്:മഞ്ചാടി നന്ദനത്തിൽ റിട്ട. എസ്ബിടി ജീവനക്കാരൻ സതീഷ് ചന്ദ്രന്റെ ഭാര്യ നിമ്മി വേലപ്പൻ (53) നിര്യാതയായി. സംസ്കാരം ചൊവ്വ രണ്ടിന് ശാന്തികവാടത്തിൽ. മകൻ: നന്ദൻ സതീഷ്(കാനഡ). മരുമകൾ: വീണ(കാനഡ).സ‍ഞ്ചയനം 26ന് 8.30നു കോളവം കൈലാസിൽ.

പേയാട്:പള്ളിമുക്ക് മൊട്ടവിള വീട്ടിൽ നടേശൻ (49) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ശരത്, അജിത്(മലയാള മനോരമ തിരുനെല്ലിയൂർ ഏജന്റ്). പ്രാർഥന ചൊവ്വ എട്ടിന്.

തിരുവനന്തപുരം:കരമന ഒറ്റത്തെരുവ് ടിസി 20/2946 രത്നഗിരിയിൽ ദാമോദരൻ നായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് 11.30നു ശാന്തികവാടത്തിൽ. ഭാര്യ: പത്മാവതിഅമ്മ. മക്കൾ:ശ്രീകുമാരി, ശ്രീദേവി, ശ്രീലത, ശ്രീകല, മണികണ്ഠകുമാർ. മരുമക്കൾ: രാജഗോപാലൻ നായർ, അജിത് കുമാർ, ശ്രീകുമാരൻ നായർ, ദിലീപ് കുമാർ, ഷീബ. സഞ്ചയനം ഞായർ 8.30ന്.

കമലേശ്വരം:വലിയ അകരത്തിൻ വിളാകത്തു വീട്ടിൽ പി.ഗോപിനാഥൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന്. ഭാര്യ: ആർ.വിജയലക്ഷ്മി. മക്കൾ: ജി.വി.പ്രീതാകുമാരി, പരേതനായ ജി.പ്രമോദ് കുമാർ(സബ് ജഡ്ജ്). മരുമക്കൾ: ജി.എസ്.സുമ(ഗവ. സെക്രട്ടേറിയറ്റ്), ബി.പ്രസാദ് കുമാർ(പ്രഫ. ഐഐടി ഗോരഖ്പൂർ).

തിരുവനന്തപുരം:വട്ടിയൂർക്കാവ് കാവല്ലൂർ ലെയ്നിൽ പുതുവാവിള വീട്ടിൽ ടിസി 10/839 കെആർഡബ്ല്യുഎ 127 സി യിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ കുമാരിലത (62) നിര്യാതയായി. മകൻ: ബാലമുരളി. മരുമകൾ: എസ്.എസ്.സുമി. സഞ്ചയനം വ്യാഴം എട്ടിന്.

ആറ്റുകാൽ:തളിപറമ്പ് വീട്ടിൽ പരേതനായ ടി.കെ.നാരായണൻ നായരുടെ ഭാര്യ സരോജിനി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ഹേമലത, സ്വർണലത, ഇന്ദിര, പരേതരായ പൃഥ്യുരാജ്, രാജഗോപാൽ. മരുമക്കൾ: വിജയലക്ഷ്മി, രവീന്ദ്രൻനാഥൻ നായർ,
ധർമ്മരാജ്, വിജയൻ.
courtsy : manorama online

NO COMMENTS

LEAVE A REPLY