നിര്യാതരായി – തിരുവനന്തപുരം – 11/06/2016

700

വർക്കല:ഞെക്കാട് വിളയിൽ വീട്ടിൽ എം.വിശ്വംഭരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: വസന്തകുമാരി, ലൈലാകുമാരി, മോഹൻദാസ്, അനിൽദാസ്. മരുമക്കൾ: ചന്ദ്രബാബു, രഘുറാം, നീതു, ധന്യ. മരണാനന്തര ചടങ്ങ് തിങ്കൾ ഒൻപതിന്.

നെയ്യാറ്റിൻകര:തിരുപുറം പഴയകട തെങ്ങിൻതൈവീട്ടിൽ പരേതനായ വേലായുധൻആചാരിയുടെ ഭാര്യ ബി.ലക്ഷ്മി(95) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ: എൽ.കമലം, പ്രേമലൈല, വി.രാധാകൃഷ്ണൻ (റിട്ട. കെഎസ്ഇബി), ജയഗോപാൽ (അപ്രസൈസർ, തിരുപുറം ടിഎംബി), രാജഗോപാൽ ആചാരി (എസ്ഐ: വിഴിഞ്ഞം). മരുമക്കൾ: വി.രാമസ്വാമി ആചാരി, രാജേശ്വരി, ഷീല, ലത, പരേതനായ കുമാരസ്വാമി ആചാരി. സഞ്ചയനം ചൊവ്വ ഒൻപതിന്.

കല്ലമ്പലം:നാവായിക്കുളം വെട്ടിയറ പൈവേലിക്കോണം അശ്വതിയിൽ ജി.വേണു(56) നിര്യാതനായി. ഭാര്യ:ജയശ്രി. സഞ്ചയനം ചൊവ്വ 7.30.

നെയ്യാറ്റിൻകര:പൂഴിക്കുന്ന് കാരോട് വെൺകുളം പനയറത്തല എസ്.യു കോട്ടേജിൽ തങ്കച്ചൻ നാടാർ (84) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: മണി, വസന്ത, രാജം, സ്റ്റാൻലി, ശശികല. മരുമക്കൾ: പാൽരാജ്, ഉഷ, സുന്ദരൻ, വിലാസിനി, കുമാരദാസ്. പ്രാർഥന നാളെ അഞ്ചിന്.

നെയ്യാറ്റിൻകര:ചായ്കോട്ടുകോണം അനന്തേരി മോഹനസദനത്തിൽ കെ.സോമൻ(69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്രീദേവി, ശ്രീജ, പരേതനായ മോഹനകുമാർ. മരുമക്കൾ: ആതിര, ബിജു, ഉദയൻ. സഞ്ചയനം ഞായർ ഒൻപതിന്.

വട്ടപ്പാറ:കഴുനാട് അങ്കുരത്തിൽ വീട്ടിൽ സുകുമാരൻ നായരുടെ ഭാര്യ അംബികാദേവി (68) നിര്യാതയായി. മക്കൾ: സുജ, സുനിൽ. മരുമക്കൾ: സുരേഷ്കുമാർ, മിനി. സഞ്ചയനം ചൊവ്വ 8.30ന്.

പാച്ചല്ലൂർ:കാവിൻപുറത്തു വീട്ടിൽ എൻ.കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: എൻ.സരോജിനി. മക്കൾ: എസ്.ശൈലകുമാരി, കെ.വിജയൻ, തങ്കമണി, ചന്ദ്രബാബു, ഗിരീശൻ. മരുമക്കൾ: കെ.ശംഭുദേവൻ, എൽ.ശ്രീല, ടി.എസ്.ജയകുമാർ, ജി.കലാറാണി, ടി.അംബിക. സഞ്ചയനം ചൊവ്വ എട്ടിന്.

നെടിയാംകോട്:ഇന്ദിരാനഗർ മുക്കോല വീട്ടിൽ പരേതനായ എം.കുട്ടൻ പണിക്കരുടെ ഭാര്യ ശാരദ (98) നിര്യാതയായി. മക്കൾ: ലളിത, നടേശൻ, സോമൻ, ഓമന, നന്ദകുമാർ, ചന്ദ്രിക, വിക്രമൻ. മരുമക്കൾ: ശിവകല, സാവിത്രി, ശ്രീധരൻ, ഗിരിജ, ബാലകൃഷ്ണൻ, ശശികല, പരേതനായ വാസുദേവൻ. സഞ്ചയനം വ്യാഴം ഒൻപതിന്.

നെടുമങ്ങാട്:ചെല്ലാംകോട് മുക്കോല ഇടവിളാകത്തു വീട്ടിൽ കെ.ശാന്ത (81) നിര്യാതയായി. സഞ്ചയനം നാളെ ഒൻപതിന്.

കല്ലിയൂർ:വള്ളംകോട് വടക്കേ കുഞ്ചുവീട്ടിൽ സി.കെ.മുരളീധരൻ പോറ്റിയുടെ ഭാര്യ എസ്.ഓമനഅമ്മ (60) നിര്യാതയായി. മകൾ: വി.ഒ.അഞ്ജലി സൂര്യ. സഞ്ചയനം ഞായർ എട്ടിന്.

തിരുവനന്തപുരം:കിള്ളിപ്പാലം സിഎസ്എസ് ഓഡിറ്റോറിയത്തിനു സമീപം എംവി ടിംബർ കോംപൗണ്ട് ടിസി 39/1596–ൽ എൻ.സേതുരാമൻ ആശാരി (86) നിര്യാതനായി. മക്കൾ: മഹേശ്വരി, നടരാജൻ, ധനലക്ഷ്മി. മരുമക്കൾ: അരുണാചലം, ഭഗവതി, അനിൽകുമാർ (ഗവ. പ്രസ്).

പരശുവക്കൽ:മുണ്ടുതോട്ടത്ത് എസ്എസ് മന്ദിരത്തിൽ എസ്.ആർ.കൃഷ്ണൻ നായർ (66) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: സുചിത്ര, സുമലത. മരുമക്കൾ: സുധീർ, അജയകുമാരൻ നായർ. സഞ്ചയനം വ്യാഴം ഒൻപതിന്.

നെടുമങ്ങാട്:മന്നൂർകോണം ഖാദി ജംക്‌ഷൻ റോസ് കോട്ടേജിൽ പരേതനായ രാഘവൻ നാടാരുടെ ഭാര്യ രത്നമ്മ(85) നിര്യാതയായി. മക്കൾ: ലളിത, സുശീല, ശ്യാമള, ഗീത, ശ്രീകല. മരുമക്കൾ: തങ്കയ്യൻ, ദാസൻ, വിൻസെന്റ്, അഭിമന്യു. സഞ്ചയനം ഞായർ ഒൻപതിന്.

തിരുവനന്തപുരം:കൈതമുക്ക് ടിസി 28/486 (4) ഗാന്ധിനഗർ ജിഎൻആർഎ 132–ൽ കെഎസ്ഇബി റിട്ട. സീനിയർ സൂപ്രണ്ട് എം.രങ്കസ്വാമി (72) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിയമ്മാൾ. മകൾ: വി.ആർ.പ്രിത (തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക്), ഗീത, പ്രശാന്ത് (ദുബായ്). മരുമക്കൾ: സതീഷ്ബാബു (ബിസിനസ്), പ്രതാപ്‌ലാൽ, അനുരാധ.

തിരുവനന്തപുരം:പേട്ട എസ്.എൻ.നഗർ 58(എ) ആര്യശാല സിഐടിയു തൊഴിലാളി കെ.എൻ.ഗോപിനാഥ് (64) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ശങ്കരൻകുട്ടി, ശർമ. മരുമക്കൾ: സഹിത, ശ്രീജിത. സഞ്ചയനം തിങ്കൾ ഒൻപതിന്.

നാലാഞ്ചിറ:ചെഞ്ചേരി ലക്ഷം വീട് കോളനിയിൽ ജയകുമാർ (56) നിര്യാതനായി. ഭാര്യ: ഭായി. മക്കൾ: ജയശങ്കർ, ജയപ്രഭ. മരുമകൻ: അഭിലാഷ്. സഞ്ചയനം നാളെ 8.30ന്.

കാട്ടാക്കട:ചൂണ്ടുപലക പോങ്ങറകോണം കോട്ടൈകോണം സ്റ്റീഫൻസന്റെ ഭാര്യ എം.റോസമ്മ(84) നിര്യാതയായി. പ്രാർഥന ഞായർ വൈകിട്ട് അഞ്ചിന്.

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ വൈലപ്പള്ളി അനുഭവനിൽ മോഹനൻനായരുടെ ഭാര്യ ഗിരിജകുമാരി(53) നിര്യാതയായി. സംസ്കാരം ഇന്നു 10.30ന്. മക്കൾ: അനു, വിഷ്ണു.

തിരുവനന്തപുരം:മണക്കാട് കൊഞ്ചിറവിള ടിസി 22/8488 പന്തപ്ലാവ് വീട്ടിൽ ആർ.കമലമ്മ (76) നിര്യാതയായി. മകൻ: ബി.കുമാർ. മരുമകൾ: പി.ഉഷാകുമാരി. സഞ്ചയനം ചൊവ്വ 8.30ന്.

തിരുവനന്തപുരം:കൈമനം ചിറയത്ത് മംഗലത്തുമൂട് പുത്തൻ വീട്ടിൽ പി.ഗംഗാധരപണിക്കർ (88) നിര്യാതനായി. ഭാര്യ: എ.സുലോചന. മക്കൾ: ലതിക, രമണി, സാബു, സജിൻത് (മാധ്യമം, തിരുവനന്തപുരം). മരുമക്കൾ: സുരേഷ് കുമാർ, സജികുമാർ, ബിന്ദു. സഞ്ചയനം വ്യാഴം എട്ടിന്.

കാച്ചാണി:കാപ്പിവിള വീട്ടിൽ അഡ്വ. ക്ലാർക്ക് വി.ബാലന്റെ ഭാര്യ മര്യതായി (65) നിര്യാതയായി. സംസ്കാരം ഇന്ന് 10ന്. മക്കൾ: തങ്കം ജോർജ്, കാച്ചാണി വിൻസന്റ് (ഇന്ത്യൻ നാഷനൽ കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് ജനറൽ സെക്രട്ടറി). മരുമക്കൾ: രവീന്ദ്രൻ (മാർ ഇവാനിയോസ് കോളജ്), മഞ്ചു എൻ.വിൻസന്റ്.

നെടുമങ്ങാട്:രാജ്യാന്തര മാർക്കറ്റിനു സമീപം പഴവിള വീട്ടിൽ പരേതനായ ബദറുദ്ദീന്റെ ഭാര്യ ആരിഫാബീവി (72) നിര്യാതയായി. മക്കൾ: താജുദീൻ, റഹിം, മെഹബൂബ്, അബ്ദുൽ കലാം, അജ്മൽഖാൻ, താഹിറബീവി, ഷാഹിന, സനൂജ, ജലീൽ പഴവിള. മരുമക്കൾ: ലത്തീഫബീവി, സനൂജ, സുമി, മനില, സീനത്ത്, ഷംസുദീൻ, സലിം, നസീർ, സജ്ന.

അമ്പൂരി:പേരേക്കോണം കാക്കണംവിള അഭിലാഷ് ഭവനിൽ സുരേഷ് കുമാറിന്റെ ഭാര്യ അശ്വതി (30) നിര്യാതയായി. മകൾ: അർച്ചന. സഞ്ചയനം വെള്ളി ഒൻപതിന്.

കുളത്തൂർ:മുക്കോലക്കൽ തോപ്പിൽ വീട്ടിൽ കോലത്തുകര ക്ഷേത്രസമാജം മുൻ പ്രസിഡന്റ് വാസുദേവൻ വൈദ്യർ (97) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കോലത്തുകര ക്ഷേത്രസമാജം ശ്മശാനത്തിൽ. ഭാര്യ: പരേതയായ സരോജനി. സഞ്ചയനം ബുധൻ എട്ടിന്.

ശ്രീകാര്യം:ചാവടിമുക്ക്് റോസ് ലെയ്ൻ എംആർഎ 243 രാജീവത്തിൽ ഡോ. കെ.വി.വൽസരാജൻ (73) നിര്യാതനായി. സംസ്കാരം പിന്നീട്. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജ് സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്്മെന്റ് പ്രഫസറും മൂന്നാർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പലുമായിരുന്നു. ശ്രീകാര്യം എസ്എൻ നികേതന്റെ സ്ഥാപക ചെയർമാൻ, എസ്എൻ സാംസ്കാരിക സമിതിയുടെ പ്രസിഡന്റ്, തിരുവനന്തപുരം ലയൺസ് ക്ലബ്് ജില്ലാ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: വിജയകുമാരി. മക്കൾ: പ്രശാന്ത്് (യുഎസ്), പ്രവീൺ (ടെക്നോപാർക്ക്്). മരുമക്കൾ: വിനീത (യുഎസ്), പ്രിയ.

കരകുളം:ആറാംകല്ല് കെകെവി നഗർ പാറയ്ക്കംവിളാകത്തു വീട്ടിൽ പരേതനായ പ്രഭാകരപ്പണിക്കരുടെ ഭാര്യ സരോജനിഅമ്മ (88) നിര്യാതയായി. മകൾ: വിജയകുമാരി. മരുമകൻ: ദിവാകരൻ നായർ. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:പാൽക്കുളങ്ങര മേപ്പള്ളി ലെയിൻ ടിസി 29/75 (2) അക്ഷയയിൽ എസ്.രാജഗോപാലൻ തമ്പി (74) നിര്യാതനായി. ശബരിമല ശ്രീ അയ്യപ്പൻ എന്ന ചലച്ചിത്രത്തിൽ അയ്യപ്പനായി അഭിനയിച്ചു. ഉണ്ണിയാർച്ച, സീത എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കൾ: അജിശ്രീ, ജയ്കുമാർ (സെൻസർ ടെക്നോളജി, പുണെ), പരേതനായ രാകേഷ്. മരുമക്കൾ: കേണൽ ശ്രീകുമാർ നായർ, ലക്ഷ്മി. സഞ്ചയനം വെള്ളി 8.30ന്.

തിരുവനന്തപുരം:കുലശേഖരം രോഹിണിയിൽ ശാസ്തമംഗലം ആർകെഡി എൻഎസ്എസ് സ്കൂൾ റിട്ട. ജീവനക്കാരൻ തങ്കപ്പൻ നായർ (94) നിര്യാതനായി. സംസ്കാരം ഇന്നു 11.30 ന് ശാന്തികവാടത്തിൽ. ഭാര്യ: സുമതിഅമ്മ. മക്കൾ: രമണി, ഗോപകുമാർ, ഗണേഷ്കുമാർ, മഞ്ജുഷ. മരുമക്കൾ: മനോഹരൻ നായർ, മുകുന്ദൻ, ഗിരിജ, രഞ്ജിനി.

ആലുവ:മാർത്താണ്ഡവർമ പാലത്തിനു സമീപം മാലിയിൽ മുൻ മജിസ്ട്രേട്ട് പരേതനായ വർക്കി പിള്ളയുടെ ഭാര്യ നെടുമ്പാശേരി മാർഅത്തനേഷ്യസ് ഹൈസ്കൂൾ റിട്ട. അധ്യാപിക എൻ.കെ.അമ്മിണിക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പാറ്റൂർ സെമിത്തേരിയിൽ. മക്കൾ: നിമ്മി വി.പിള്ള (യുസി കോളജ് റിട്ട. പ്രഫസർ), സോമൻ വി.പിള്ള (ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), അഡ്വ. സീസർ വി.പിള്ള. മരുമക്കൾ: കെ.ഐ. മത്തായി (കൊച്ചിൻ ഷിപ്പ്‌യാഡ് റിട്ട. അസി. ജനറൽ മാനേജർ), ഷേർളി പീറ്റർ(സെന്റ് ആൽബർട്സ് സ്കൂൾ റിട്ട. അധ്യാപിക), ബീന (റിട്ട. പ്രഫസർ സെന്റ് തെരേസാസ് കോളജ്).

പാറശാല:അയിര പുല്ലുവിള ഹരിജൻകോളനിയിൽ വിജീഷിന്റെ ഭാര്യ എസ്.സൂര്യ (23) നിര്യാതയായി.

തിരുവനന്തപുരം:പെരുമാതുറ പണ്ടകശാല പുതുവൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫാ സാഹിബിന്റെ ഭാര്യ ഖദീജാബീവി (94) നിര്യാതയായി. കബറടക്കം ഇന്ന് 3.30നു പെരുമാതുറ വലിയ പള്ളിയിൽ. മക്കൾ: സാജിത, ഷാഫി (അബുദാബി). മരുമക്കൾ: കെ.കാമിൽ (സ്നേഹതീരം ട്രഷറർ), രെഹ്ന.

തിരുവനന്തപുരം:മുൻ പോര്‌ട്ട് ഡയറക്ടർ വഴുതക്കാട് ഫോറസ്റ്റ് ഓഫിസ് ലെയ്ൻ സമുദ്രയിൽ ടിസി 14/1683 ഡി–6 ൽ ക്യാപ്റ്റൻ പി.കെ.രാമചന്ദ്രൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: വിമല ആർ. നായർ. മക്കൾ: ആർ.സുരേഷ്, സുനിത. മരുമകൻ: രാജേഷ് മേനോൻ (ദൂബായ്).

NO COMMENTS

LEAVE A REPLY