പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന നിലയില്‍

660

ന്യൂഡല്‍ഹി : പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് മുഖ്യമായി പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതാണ് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഉയരാന്‍ കാരണം.
ഉഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുളള മെയിലെ പണപ്പെരുപ്പനിരക്ക് 5.76 ശതമാനമായാണ് ഉയര്‍ന്നത്.
ഏപ്രിലില്‍ ഇത് 5.47 ശതമാനമായിരുന്നു. മുന്‍ വര്‍ഷം സമാനകാലയളവില്‍ പണപ്പെരുപ്പം കേവ
ലം 5.01 ശതമാനം മാത്രമായിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. മെയ് മാസത്തില്‍ പച്ചക്കറി സാധനങ്ങളുടെ വിലക്കയറ്റ മുന്‍ മാസത്തെ അപേക്ഷിച്ച്‌ ഇരട്ടിയാണ്. 10.77 ശതമാനം വിലക്കയറ്റമാണ് മെയില്‍ രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ഇത് കേവലം 4.82 ശതമാനമായിരുന്നു.
മുട്ട, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിലയിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. ഇതോടെ മൊത്തം ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 7.55 ശതമാനമായി. ഏപ്രിലില്‍ ഇത് 6.32 ശതമാനമായിരുന്നു. 2017 മാര്‍ച്ചോടെ പണപ്പെരുപ്പനിരക്ക് 5 ശതമാനമായി താഴ്ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.

NO COMMENTS

LEAVE A REPLY