ബിയർ പാർലർ പൂട്ടാൻ ഋഷിരാജ് സിങ് നടപടി തുടങ്ങി

612

തിരുവനന്തപുരം ∙ എക്സൈസ് കമ്മിഷണറായി ചുമതലയേറ്റതിനു പിന്നാലെ അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ ഋഷിരാജ് സിങ് നടപടി തുടങ്ങി. അനധികൃതമായി വിദേശമദ്യ വിൽപന നടത്തിവന്ന തിരുവനന്തപുരം തിരുവല്ലത്തെ അർച്ച ബിയർ പാർലർ പൂട്ടാനാണ് ഋഷിരാജ് സിങിന്റെ ആദ്യ നിർദേശങ്ങളിലൊന്ന്.
ഇവിടെ നടത്തിയ പരിശോധനയിൽ വിദേശമദ്യം പിടികൂടിയിരുന്നു. തിരുവനന്തപുരത്തു തുടരുന്ന റെയ്ഡിൽ കാട്ടാക്കടയിൽനിന്നും 48 മണിക്കൂർ പഴക്കമുള്ള 30 ലിറ്റർ കള്ളും പിടികൂടി.
സ്പിരിറ്റ് കടത്തിനെതിരെയും വാറ്റ് ചാരായത്തിനെതിരെയും കർശന നടപടിയുണ്ടാകുമെന്നു എക്സൈസ് കമ്മിഷണറായി ചുമതലയേറ്റയുടൻ ഋഷിരാജ് സിങ് പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY