പത്തനംതിട്ട: അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ മിന്നല്‍ പരിശോധന. പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകളിലാണ് ഋഷിരാജ് സിങ് പരിശോധന നടത്തിയത്.
കോഴഞ്ചേരി സിയോണ്‍, പത്തനംതിട്ട മാരാമണ്‍ എന്നീ ഹോട്ടലുകളിലാണ് ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. സിയോണില്‍ അനധികൃതമായി മദ്യം വില്‍കകുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു.
ഇവിടെനിന്ന് മടങ്ങും വഴിയാണ് പത്തനംതിട്ടയിലെ മാരാമണ്‍ ഹോട്ടലില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇവിടെ ഹട്ടുകളില്‍ അനധികൃതമായി ബിയര്‍ വിളമ്പുന്നതായും കണ്ടെത്തി. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ക്കെതിരെയും നടപടിക്ക് ഋഷിരാജ് സിങ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നേരത്തെ തലസ്ഥാനത്തെ ഉള്‍പ്പെടെ ബാറുകളിലും കള്ളുഷാപ്പുകളും ഋഷിരാജ് സിങിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയ ബിയര്‍ പാര്‍ലര്‍ പൂട്ടുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.