റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല്‍ രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സൗദിയിലെ സ്വകാര്യ കമ്ബനിയില്‍ എഞ്ചിനിയറായ രാഹുല്‍ ജോലിയുമായി ബന്ധപ്പെട്ട് കാറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ച രാഹുലിനെ ബുധനാഴ്ച ഉച്ചയോടെയാണ് കമ്ബനി അധികൃതര്‍ ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞത്.