കൊച്ചി: എറണാകുളം ഗവ. ലോ കോളേജില്‍ എസ്.എഫ്.ഐകെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മുന്നാള്‍ക്ക് പരിക്കേറ്റു. കെ.എസ്.യു. ബ്ലോക്ക് പ്രസിഡന്റ് നോബല്‍കുമാറിനും രണ്ട് എസ്‌എഫ് ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. രാത്രി വൈകി കെ.എസ്.യു. പ്രവര്‍ത്തകര്‍ ലോ കോളേജിലേക്ക് സോഡാക്കുപ്പികള്‍ എറിയുകയായിരുന്നു.സോഡാകുപ്പിയുടെ ഏറിനിടയില്‍ പരിക്കേറ്റ രണ്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ സാരമായ പരിക്കുകളോടെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ ഉപരോധിച്ചത് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായി എസ്.എഫ്.ഐ.
ചൂണ്ടിക്കാട്ടിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഗൗതമിനെ നോബല്‍കുമാര്‍ റാഗ് ചെയ്യുകയും സുഹൃത്തുക്കള്‍ ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നീട്, ഇത് സംഘര്‍ഷത്തിലേക്ക് നീണ്ടു. നോബല്‍കുമാറിനെ പരിക്കുകളോടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, രാത്രി 8 മണിയോടെ സംഘടിച്ചെത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് സോഡാക്കുപ്പികള്‍ എറിഞ്ഞു. പുറത്തിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും തലയ്ക്കും മുഖത്തും പരിക്കേറ്റു. കൃഷ്ണന്‍, ഫൈസല്‍ എന്നിവരെ സാരമായ പരിക്കുകളോടെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെ എസ്.എഫ്.ഐ. ആക്രമിക്കുകയായിരുന്നുവെന്ന് കെ.എസ്.യു. കുറ്റപ്പെടുത്തി. പോലീസ് നോക്കിനില്‍ക്കെയാണ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന് നോബല്‍കുമാര്‍ പറഞ്ഞു. കാമ്ബസില്‍ പോലീസ് ഉണ്ടായിരുന്നുവെന്നും എന്നാല്‍, ഇവരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും കെ.എസ്.യു. കുറ്റപ്പെടുത്തി. പകല്‍ സമയത്ത് കോളേജില്‍ നടന്ന അക്രമത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ആര്‍ഷോ, വൈശാഖ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. വൈകീട്ട് നടന്ന സംഘര്‍ഷത്തില്‍ കെ.എസ്.യു. നേതാക്കളായ ടിറ്റോ ആന്റണി, സേതുരാജ്, െ്രെബറ്റ് കുര്യന്‍, അവറാച്ചന്‍ എന്നിവരെ പോലീസ് പിടികൂടി. പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച എസ്.എഫ്.ഐഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ നിഖിലിന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. രാത്രിയില്‍, സോഡാക്കുപ്പി എറിഞ്ഞശേഷം കെ.എസ്.യു. പ്രവര്‍ത്തകര്‍ ഒരു കടയ്ക്കകത്തേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ ഉടമ കടയുടെ ഷട്ടറിട്ടു. പിന്നാലെയെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കടയ്ക്ക് നേരെ ആക്രമണം നടത്തി. പിന്നീട് കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. % സംഭവമറിഞ്ഞെത്തിയ പി.ടി. തോമസ് എം.എല്‍.എ. കെ.എസ്.യു. പ്രവര്‍ത്തകരെ ആസ്പത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു കെ.എസ്.യു. പ്രവര്‍ത്തകന് മാത്രമാണ് പരിക്കേറ്റിരുന്നത്. ശേഷിച്ചവരേയും ആസ്പത്രിയിലാക്കണമെന്ന ആവശ്യത്തില്‍ എസ്.എഫ്.ഐ. പ്രതിഷേധിച്ചു. ഈ സമയത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരിലൊരാള്‍ എം.എല്‍.എയുടെ വാഹനത്തിന്റെ ചിത്രമെടുത്തു. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്റ്റേഷന് മുന്നില്‍ എം.എല്‍.എ. കുത്തിയിരിപ്പ് സമരം നടത്തി. കെ.എസ്.യു. പ്രവര്‍ത്തകരെ പിന്നീട് പോലീസ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി . രാത്രി 12.30ഓടെ എം.എല്‍.എ. സത്യാഗ്രഹം അവസാനിപ്പിച്ചു. എം.എല്‍.എ. യ്ക്ക് പോലും നീതി ലഭിക്കുന്നില്ലപി.ടി. തോമസ് കൊച്ചി: എം.എല്‍.എ. യ്ക്ക് പോലും സംരക്ഷണം നല്‍കാന്‍ സംസ്ഥാനത്തെ പോലീസിന് സാധിക്കുന്നില്ലെന്ന് പി.ടി. തോമസ് എം.എല്‍.എ. ലോ കോളേജ് അക്രമവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ടി വന്നത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു. എം.ജി. റോഡില്‍ കുഴഞ്ഞ് വീണ് മരിച്ച തൃക്കാക്കര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് സംബന്ധിച്ച് സംസാരിക്കാനാണ് സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്. അസുഖബാധിതനായിരുന്ന കുട്ടി മരിച്ചതില്‍ അസ്വാഭാവികതയില്ലെന്നും മൃതദേഹം വേഗത്തില്‍ വിട്ടുകിട്ടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ വന്നത്. എന്നാല്‍ എസ്.എഫ്.ഐഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ അസഭ്യം പറയുകയും വാഹനത്തിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. പോലീസ് സ്റ്റേഷന്റെ പരിസരത്ത് തന്റെ വാഹനത്തിന്റെ ചിത്രം എടുത്തയാളെ ചൂണ്ടിക്കാണിച്ചിട്ടും പോലീസ് നടപടിയെടുത്തില്ല. കസ്റ്റഡിയിലുണ്ടായിരുന്ന കെ.എസ്.യു. ഭാരവാഹികളെ പോലീസ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിന് വിമുഖത കാണിച്ചു. സംഭവം അറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ നഗരസഭ കൗണ്‍സിലര്‍ തമ്ബി സുബ്രഹ്മണ്യത്തെയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എ. ജോസിനെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നും എം.എല്‍.എ. കുറ്റപ്പെടുത്തി. ലൃിമസൗഹമാ ഹമം രീഹഹലഴലകോളേജ് ഹോസ്റ്റലിലെ അക്രമത്തില്‍ തകര്‍ന്ന ഗ്ലാസ് പോലീസ് നീക്കം ചെയ്യുന്നു കെ.എസ്.യുക്കാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസിന്റെ ഉറപ്പ് പോലീസ് കമ്മീഷണറുമായി ഹൈബി ഈഡന്‍ എം.എല്‍.എ,കെ.പി.സി.സി.സെക്രട്ടറി പ്രേമചന്ദ്രന്‍, ഷിഹാസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹെന്റി ഓസ്റ്റിന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കെ.എസ്.യു.ക്കാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പുനല്‍കി. തമ്ബിസുബ്രഹ്മണ്യത്തിനെയും എം.എ.ജോസിനെയും സ്റ്റേഷനില്‍ കയറി ആക്രമിച്ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കും. ചൊവ്വാഴ്ച എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യും. പി.ടി.തോമസ് എം.എല്‍.എ.യുടെ വാഹനത്തിന്റെ ചിത്രമെടുത്തയാളെ ചൊവ്വാഴ്ച അറസ്റ്റു ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.ടി.തോമസ് സത്യാഗ്രഹം അവസാനിപ്പിച്ചത്.
daily hunt