വന്‍ കഞ്ചാവ് ശേഖരം; 8 പേര് പിടിയിൽ

314

മലപ്പുറം: പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന തകൃതിയായി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.മൊത്തം കഞ്ചാവ് വിതരണക്കാരായ രണ്ട് പേരെയും ഉപഭോക്താക്കളായ ആറ് പേരെയുമാണ് പൊലീസ് പിടി കൂടിയത്. മൊത്തവിതരണക്കാരായ അങ്ങാടിപ്പുറം സ്വദേശി അബ്ദുല്‍ ഹക്കീം നാട്യമംഗലം സ്വദേശി മുഹമ്മദ് ഷെരീഫ് എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ നാരായണന്‍, മനോജ് കുമാര്‍,ലാല്‍, മുഹമ്മദ്സവാദ്,ഷെഫീര്‍ബാബു എന്നിവരും പിടിയിലായിട്ടുണ്ട് .ഇവരില്‍ നിന്നായി രണ്ട് കിലോയോളം കഞ്ചാവും പൊലീസ് കണ്ടെടുത്തു.

NO COMMENTS