കണ്ണൂര്‍ : ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തിലുളള ബഹുജന മാര്‍ച്ചില്‍ കേരളത്തിന്‍റെ വിവിധാ ഭാഗത്തുനിന്നെത്തിയവര്‍ പങ്കെടുത്തു. .തളിപ്പറമ്ബ് ടൗണില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തോടെ കീഴാറ്റൂര്‍ വയലിലെത്തി. രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.വന്‍ പോലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി കീഴാറ്റൂരിലെത്തിയിട്ടുണ്ട്.ഉച്ചയ്ക്ക് രണ്ട് മണിയോടെ തളിപ്പറമ്ബ് ടൗണ്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മൂന്ന് മണിയോടെ കീഴാറ്റൂര്‍ വയലിലെത്തി.
സിപിഐഎം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ച സമര പന്തല്‍ പുനഃസ്ഥാപിച്ച് കീഴാറ്റൂരില്‍ വയല്‍കിളികള്‍ ഇന്ന് മുതല്‍ സമരം പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി കീഴാറ്റൂരിലെത്തിയിട്ടുണ്ട്. നടന്‍ സുരേഷ് ഗോപി, നേതാക്കളായ വിഎം സുധീരന്‍, പിസി ജോര്‍ജ്ജ്, അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുളളത്.