തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ വ്യാജരേഖ സമര്‍പ്പിച്ചു യാത്രാപ്പടി ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇതു സംബന്ധിച്ച് ദ്രുതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐപിഎസ് ഉത്തരവിട്ടതായി മംഗളം പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍ പദവികളിലിരിക്കേ ശക്തന്‍ പ്രതിമാസം ശരാശരി ഒരുലക്ഷം രൂപ ലഭിക്കത്തക്ക വിധം വ്യാജ ബില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് പ്രധാനമായും ആരോപിക്കപ്പെടുന്നത്. എന്നാല്‍ യാത്രാപ്പടി കൈപ്പറ്റുക മാത്രമാണ് ചെയ്തതെന്നും പലയിടങ്ങളിലും അദ്ദേഹം പോയിട്ടുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതേരീതിയില്‍ ഒരേ ദിവസം പലയിടങ്ങളില്‍ പോയെന്നവകാശപ്പെട്ട് ശക്തന്‍ ബില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് സൂചനകള്‍.