സിറിയയില്‍ 130 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

529

ബെയ്റൂട്ട് • വടക്കന്‍ സിറിയയില്‍ 130 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ പിടിയിലമര്‍ന്ന മന്‍ബിജ് നഗരത്തെ മോചിപ്പിക്കാന്‍ യുഎസ് വ്യോമാക്രമണത്തിന്റെ പിന്തുണയോടെ കുര്‍ദിഷ്, അറബി പോരാളികള്‍ നടത്തിയ പോരാട്ടത്തിലാണു 130 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടത്. 11 കുട്ടികള്‍ ഉള്‍പ്പെടെ നാട്ടുകാരായ 30 പേരും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. മന്‍ബിജ് നഗരം ഐഎസിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്.
തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നു കിഴക്കന്‍ സിറിയയിലെ ഐഎസിന്റെ ശക്തിദുര്‍ഗമായ റാഖയിലേക്കു സാധനങ്ങള്‍ കൊണ്ടുപോകുന്ന വഴിയിലെ ഇടത്താവളമാണു മന്‍ബിജ്.
അതുകൊണ്ടുതന്നെ ഈ നഗരത്തെ ഭീകരരുടെ പിടിയില്‍ നിന്നു മോചിപ്പിക്കുന്നത് അത്യാവശ്യമായി കണ്ട കുര്‍ദിഷ്, അറബി പോരാളികള്‍ യൂഫ്രട്ടീസ് നദീതീരത്തുനിന്നു പടിഞ്ഞാറേക്കു വന്നു മന്‍ബിജിനെ ഏറെക്കുറെ വളയുകയാണുണ്ടായത്. ഇവര്‍ക്കു പിന്തുണ നല്‍കാന്‍ യുഎസ് വ്യോമാക്രമണവും നടത്തി. മന്‍ബിജിനെ പൂര്‍ണമായി മോചിപ്പിക്കാനുള്ള അന്തിമ പോരാട്ടം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നു യുഎസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY