പരിശീലന പറക്കലിനിടെ മിഗ് 29 യുദ്ധവിമാനം തീപിടിച്ച്‌ തകര്‍ന്നു

318

പനാജി: ഗോവ വിമാനതാവളത്തില്‍ നാവിക സേനയുടെ മിഗ് 29 യുദ്ധവിമാനം തീപിടിച്ച്‌ തകര്‍ന്നു. പരിശീലന പറക്കലിനിടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച്‌ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് വിമാനതാവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിമാനതാവളത്തില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഗ് 29 ഫൈറ്റര്‍ ജെറ്റ് തീപിടിച്ച്‌ തകര്‍ന്നത്.

NO COMMENTS