വ്യാജ ഐഡന്‍റിറ്റി കാര്‍ഡ് നിര്‍മിച്ച്‌ 1.20 കോടി രൂപ തട്ടിയെടുത്തയാൾ പോലീസ് പിടിയിൽ

16

മണ്ണുത്തി കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്‍റെ വ്യാജ ഐഡന്‍റിറ്റി കാര്‍ഡ് നിര്‍മിച്ച്‌ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പലരി ല്‍ നിന്നായി 1.20 കോടി രൂപ തട്ടിയെടുത്ത കേസില്‍ പത്തനംതിട്ട പുന്നവേലി പടിഞ്ഞാറേമുറി വെളിയംകുന്ന് വീട്ടില്‍ വി.പി. ജെയിംസാ(46)ണ് തിരുവല്ല പോലീസിന്‍റെ പിടിയിലായത്.

മലേഷ്യൻ തെങ്ങിൻതൈ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിത്തുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 6,73,000 രൂപ തട്ടിയെടു ത്തതായി കാട്ടി വേങ്ങല്‍ വേളൂര്‍ മുണ്ടകം സ്വദേശി തമ്ബി നല്‍കിയ പരാതിയില്‍ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷ ണത്തിനൊടുവില്‍ കോട്ടയത്തെ ആഡംബര ഹോട്ടലില്‍ നിന്നാണ് ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍, ഇടുക്കി, കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇയാള്‍ തട്ടിപ്പുകള്‍ ഏറെയും നടത്തിയിരിക്കുന്നത്. തട്ടിയെടുത്ത് കിട്ടുന്ന പണം ആഡം ബര ഹോട്ടലുകളില്‍ താമസത്തിനും ബാക്കി പണം ലോട്ടറി എടുക്കാനും ചെലവഴിച്ചതായി പ്രതി പോലീസില്‍ മൊഴി നല്‍കി.

സമാനമായ തരത്തില്‍ 60 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി പെരുമ്ബെട്ടി സ്വദേശി ഏബ്രഹാം കെ. തോമസും ഇയാള്‍ക്കെതിരേ പെരുമ്ബെട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്‍റെ ഔദ്യോഗിക പ്രതിനിധിയെന്ന് തെറ്റിദ്ധരി പ്പിക്കും വിധം സ്ഥാപനത്തിന്‍റെ വ്യാജ ഐഡി കാര്‍ഡും കാര്‍ഷിക വിത്തുകളുടെ ഫോട്ടോയും വിലവിവരവും അടങ്ങുന്ന ഫയലുമായി എത്തിയാണ് ഇയാള്‍ തട്ടിപ്പ്നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

NO COMMENTS

LEAVE A REPLY