ശബരിമല ശുചീകരണ പ്രവർത്തനങ്ങൾക്ക് 1.31 കോടി രൂപ അനുവദിച്ചു

52

തിരുവനന്തപുരം : ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ 1.31 കോടി രൂപ അനുവദിച്ചു. ശുചീകരണ നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ആവശ്യമെങ്കിൽ വിശുദ്ധി സേനാ അംഗങ്ങളുടെ എണ്ണം ഇനിയും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു: നിലവിൽ 1000 വിശുദ്ധി സേനാംഗങ്ങൾ നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നിവിടങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങ ളിൽ പങ്കെടുക്കുന്നുണ്ട്

വീപ്പകളിൽ ശേഖരിക്കുന്ന മാലിന്യം മാത്രമാണ് ഇപ്പോൾ കൃത്യമായി ഇൻസിനറേറ്ററിൽ എത്തിക്കുന്നത് തീർഥാടക സംഘങ്ങൾ പലയിടങ്ങളിലായി നിലയുറപ്പിക്കുന്നതിനാൽ മാലിന്യം തുത്തുവാരി കളയുന്നതിലും പരിമിതി നേരിടുകയാണ്. തീർഥാടകരുടെ തിരക്ക് കൂടിയതോടെ സന്നിധാനത്ത് ശുചീകരണത്തിന്റെറെ താളം തെറ്റിയതിൻ്റെ അടിസ്‌ഥാനത്തിലാണു നടപടി.

NO COMMENTS

LEAVE A REPLY