പുതുച്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതുച്ചേരിയിലും പണത്തിന്റെ കുത്തൊഴുക്ക്. 1.86 കോടി രൂപയാണ് പുതുച്ചേരിയില്‍നിന്നും പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി ഗ്രാന്റ് ബസാറില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കണക്കില്‍പെടാത്ത പണം പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംശയാസ്പദമായ വാഹനങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണെന്ന് എസ്പി മാരന് പറഞ്ഞു. 1.86 കോടി രൂപ പിടികൂടിയ വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചുവെന്നും മാരന് കൂട്ടിച്ചേര്‍ത്തു.