വിഴിഞ്ഞം തുറമുഖം ; ഒരു കപ്പൽ പോകുമ്പോൾ ഒരുകോടി രൂപ

46

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ കേരളത്തിൻ്റെ വിവിധ രംഗങ്ങളിലെ സാധ്യതകളും വർധിച്ചു. ഒരുകപ്പൽ പോകുമ്പോൾ ഒരുകോടി രൂപ എങ്കിലും വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കു മെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ഇതിന്റെ 18 ശതമാനം ജിഎസ്ട‌ിയാണ്. അതിൽ പകുതി കേരളത്തിനുള്ളതാണ്.

രാജ്യത്തേക്കുള്ള കണ്ടെയ്‌നറുകളിൽ 70–80 ശതമാനംവരെ കൊളംബോ തുറമുഖത്താണ് ഇറക്കുന്നത്. അതിൽ 20–30 ശതമാനംവരെ വിഴിഞ്ഞത്തേക്ക് കൊണ്ടുവരാൻ കഴിയും. ഒന്നാംഘട്ടത്തിൽ തുറമുഖത്തിന് 10 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്.

15 ലക്ഷം കണ്ടെയ്‌നർ കൊണ്ടുവരാൻ കഴിയും. ഈവർഷം അവസാനത്തോടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണപ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ പതിനായിരം കോടി രൂപയാണ് നിക്ഷേപമായി എത്തുക. ഇതിനു പുറമേ സർക്കാർ പശ്ചാത്തല വികസനത്തിനും മറ്റുമായി 8000 കോടി രൂപയുടെ പദ്ധതിയും ആലോചിക്കുന്നുണ്ട്.

ടൂറിസം രംഗത്തും കുതിച്ചുച്ചാട്ടമുണ്ടാകും. ഹോട്ടൽ വ്യവസായത്തിനും അത് ഗുണംചെയ്യും. കപ്പലിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും കേരളത്തിൽനിന്ന് നൽകും. അതിലൂടെയും വരുമാനം ഉണ്ടാകും.

പ്രധാനനേട്ടം നികുതി വരുമാനം കൂടുമെന്നതാണ്. ചരക്കിറക്കുമ്പോൾ അതിൻ്റെ മൂല്യത്തിന്മേൽ ഇന്റഗ്രേറ്റഡ് ജിഎസ്‌ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിനാണ്. പുറമെ ചരക്കുകൾ കയറ്റിയിറക്കു ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും.

തുറമുഖം കപ്പലുകൾക്ക് നൽകുന്ന മറ്റു സേവനങ്ങളുടെ ഫീസിലും കപ്പലുകൾ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കും.

NO COMMENTS

LEAVE A REPLY