സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം കശുമാവിൻ തൈകൾ നട്ടുപിടിപ്പിക്കും

144

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഈവർഷം ഒരു ലക്ഷം കശുമാവിൻ തൈകൾ നട്ടു പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കമായി. പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എസ്.ശർമ്മ എം.എൽ.എ അധ്യക്ഷനായിരുന്നു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ ഷാനവാസ്, പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എ.ബി.മനോജ്, സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഇതോടൊപ്പം പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കർഷകരെ ആദരിക്കൽ ചടങ്ങായ ഞാറ്റുവേല ഉത്സവാഘോഷം- മുന്നൊരുക്കം- പരിപാടിയുടെ ഉദ്ഘാടനവും സഹകരണമന്ത്രി നിർവ്വഹിച്ചു. സഹകരണ വകുപ്പ് പ്രളയദുരിതമനുഭവിക്കുന്നവർക്കായി ‘കെയർ ഹോം’ പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ താക്കോൽദാനം എസ്.ശർമ്മ എം.എൽ.എ നിർവഹിച്ചു.

കേരള സർക്കാരിന്റെ ഹരിത കേരള പദ്ധതിയ്ക്ക് പിന്തുണ നൽകി കൊണ്ടാണ് സഹകരണ വകുപ്പ് പരിസ്ഥിതിദിന പരിപാടികളുടെഭാഗമായി ‘തീം ട്രീസ് ഓഫ് കേരള.’ എന്ന ആരംഭിച്ചത്. ഈ പദ്ധതിപ്രകാരം അഞ്ചുവർഷം കൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കുക എന്നതാണ് ലക്ഷ്യം. ഓരോ വർഷവും ഓരോ മരത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലക്ക് കൈത്താങ്ങ് എന്ന നിലയ്ക്കാണ് 2019 ൽ കശുമാവ് വച്ചുപിടിപ്പിക്കുന്നത്. കേരളത്തിന്റെ അഭിമാനവൃക്ഷമായ തെങ്ങിനെ തിരിച്ചുപിടിക്കുക എന്നതാണ് 2020 ൽ ലക്ഷ്യമിടുന്നത്.

NO COMMENTS