തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകൾ ഓഫ്‌ലൈനായി രാവിലെ മുതൽ വൈകുന്നേരം വരെ നടക്കും. സ്‌കൂൾതല മാർഗരേഖ പ്രകാരം നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നതിനുള്ള നിർദ്ദേശം സ്‌കൂൾ അധികൃതർക്ക് നൽകി.
സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകൾ മുൻപ് പുറപ്പെടുവിച്ച മാർഗനിർദ്ദേശ പ്രകാരം അടുത്ത ഒരാഴ്ച കൂടി ഓൺലൈനായി തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.