ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പുതുതായി നടപ്പാക്കാൻ പോകുന്ന നോർക്ക കെയർ ഉൾപ്പെടെ നോർക്ക വകുപ്പിന്റെ അഭിമാന പദ്ധതികൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ കേരള നിയമസഭ യിൽ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടംപിടിച്ചു. പുതുതായി നടപ്പാക്കാനിരിക്കുന്ന നോർക്ക ശുഭയാത്ര പദ്ധതിയി ലൂടെ പ്രവാസവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് സഹായകമാകുന്ന നൈപുണ്യ വികസന വായ്പകൾ അനുവദിക്കും.
മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിന് നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ്(നെയിം) പദ്ധതി പുതുതായി നടപ്പാക്കി. പ്രവാസികളുടെ സഹകരണത്തെയും സ്വകാര്യ ബിസിനസുകളെയും പ്രയോജനപ്പെടുത്തി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികൾക്ക് നൂറുദിന തൊഴിലവസരം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷം നോർക്ക വകുപ്പ് മുഖേന പ്രവാസി മലയാളികളെയും മടങ്ങിയെത്തിയവരെയും സഹായിക്കുന്നതിന് നോർക്ക ഡിപ്പാ ർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് സ്‌കീമിനു(എൻഡിപിആർഇഎം) കീഴിൽ റീ ഇന്റഗ്രേഷൻ അസിസ്റ്റന്റ്സും ദുരിത ത്തിലായി തിരികെയെത്തുന്ന പ്രവാസികൾക്ക് സഹായം നൽകുന്നതിനുള്ള സാന്ത്വന പദ്ധതിയും നടപ്പാക്കിയെന്നും ഗവർണർ നയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി.