തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തില്‍ 100 ടണ്‍ പഴകിയ മത്സ്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്തിന് പുറത്തുനിന്നും പഴകിയ മത്സ്യങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് എത്തിക്കാന്‍ ശ്രമിച്ചത് പരിശോധനകളിലൂടെ തടയാനായി.
എട്ടു ലക്ഷത്തോളം മെട്രിക് ടണ്‍ മത്സ്യമാണ് സംസ്ഥാനത്തിന് ആവശ്യം. ഒന്നരലക്ഷത്തോളം മെട്രിക് ടണ്ണിന്റെ കുറവ് ഉല്പാദനത്തിലുണ്ട്. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഫിഷറീസ് വകുപ്പ് നടത്തുന്നത്.
നല്ല മീന്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ എല്ലാ മണ്ഡലങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നുവീതം ഫിഷ് സ്റ്റാള്‍ ആരംഭിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സഹകരണസംഘങ്ങള്ക്കായിരിക്കും ഇതിന്റെ നടത്തിപ്പു ചുമതലയെന്നും മന്ത്രി വ്യക്തമാക്കി.പഴകിയ മത്സ്യത്തിന്റെ വില്‍പ്പന ഭയാനകമാംവിധം കൂടുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാര്‍ ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ-ഫിഷറീസ് വകുപ്പുകളുടെ സംയുക്ത പരിശോധന സംസ്ഥാനത്തു ടനീളം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡിനുശേഷം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ ഫിഷറീസ് വകുപ്പിന് ഗണ്യമായ പങ്കുവഹിക്കേണ്ടതുണ്ട്.