ന്യൂഡല്‍ഹി: 1000 രൂപയുടെ നോട്ടുകളിറക്കാന്‍ പദ്ധതിയില്ലെന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത് ദാസ്. 500 രൂപയുടെയും കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെയും അച്ചടിയിലും വിതരണത്തിലുമായിരിക്കും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ തുക മാത്രമേ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ തുക പിന്‍വലിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കും. അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനത്തിന് ശേഷം എടിഎമ്മുകളിലേക്കുള്ള നോട്ട് വിതരണം 8085 ശതമാനം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജനങ്ങളിലേക്ക് പണം എത്തിത്തുടങ്ങിയിട്ടേയുള്ളൂ. 2000ന്റെയും 500ന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയതിന് പിന്നാലെ 1000ന്റെ പുതിയ നോട്ടും പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.