ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നിക്ഷേപ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാതലായ മാറ്റം വരുത്തി. പ്രതിരോധ, വ്യോമയാന, ഔഷധ മേഖലകളിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. പ്രതിരോധം, വ്യോമയാനം എന്നീ മേഖലകളില്‍ 100 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാനാണ് തീരുമാനം. ഔഷധ മേഖലയില്‍ 74% വിദേശ നിക്ഷേപം മാകാമെന്നും യോഗത്തില്‍ തീരുമാനമെടുത്തു. ഓണ്‍ലൈന്‍ വ്യാപാരം ഉള്‍പ്പെടെയുള്ള വ്യാപാര മേഖലയിലും വിദേശ നിക്ഷേപത്തിന്റെ പരിധി 100 ശതമാനമാക്കിയിട്ടുണ്ട്.
വിദേശ നിക്ഷേപത്തിന് നേരത്തെ സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതി നേരത്തെ ലഭിച്ചിട്ടുള്ള കമ്പനികള്‍ക്ക് വിദേശ നിക്ഷേപം നടത്താന്‍ ഇനി റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. വിദേശ സ്ഥാപനങ്ങളില്‍നിന്ന് ഇന്ത്യയിലെ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം എത്തിയാല്‍ അത് 30 ദിവസങ്ങള്‍ക്കകം റിസര്‍വ്വ് ബാങ്കിനെ അറിയിക്കേണ്ട ബാധ്യത മാത്രമേ ഇനിയുള്ളു.
വ്യോമയാന മേഖലയില്‍ 100% നിക്ഷേപം നേരത്തെ തന്നെ അനുവദിച്ചിരുന്നു എങ്കിലും ആര്‍.ബി.ഐയുടെ അനുമതി ആവശ്യമായിരുന്നു. പുതിയ തീരുമാനത്തോടെ നിക്ഷേപം വന്നതിനുശേഷം അറിയിച്ചാല്‍ മാത്രം മതി. ഡല്‍ഹി. മുംബൈ, ചെന്നൈ തുടങ്ങിയ നേരത്തെ തന്നെ സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങളുടെ വികസനത്തിനായി വിദേശത്തുനിന്ന് അതിന്റെ നടത്തിപ്പുകാര്‍ക്ക് 100% വരെ നിക്ഷേപം കൊണ്ടുവരാനാണ് അനുമതി.
പ്രതിരോധ മേഖലയില്‍ 49% വിദേശ നിക്ഷേപത്തിനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെങ്കില്‍ അനുമതി നേടേണ്ടതുണ്ടായിരുന്നു. തന്ത്രപ്രധാന മേഖലയിലൊഴികെ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. വിദേശനിക്ഷേപത്തിന് നിയന്ത്രണം ഒഴിവാക്കിയിരിക്കുന്ന മേഖലകളില്‍ നേരത്തെ തന്നെ 100% വരെ വിദേശ നിക്ഷേപത്തിന് തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് നടപ്പിലാക്കുകയായിരുന്നു. വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ ലൈസന്‍സ് ലഭിച്ചിട്ടുള്ള കമ്പനികള്‍ക്ക് മാത്രമെ നിക്ഷേപം നടത്താന്‍ അനുമതിയുള്ളു. മോദി സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍നടപ്പിലാക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
courtsy : mathrubhumi