കോഴിക്കോട് : മഹാത്മജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം നെഹ്റു യുവകേന്ദ്ര വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് (ഡിസംബര്‍ 24) കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി കേന്ദ്ര പാര്‍ലമെന്ററി, വിദേശകാര്യ മന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി സ്പോര്‍ട്സ് ഉപകരണങ്ങളുടെ വിതരണം നടത്തും. ജില്ലാതല യുവജന കണ്‍വെന്‍ഷന്‍, ജില്ലാ യുവജന അവാര്‍ഡ് വിതരണം, ”മഹാത്മജിയുടെ” ജീവിതത്തിലൂടെ ഫോട്ടോ എക്സിബിഷന്‍, സ്പോര്‍ട്സ് ഉപകരണങ്ങ ളുടെ വിതരണം, സ്വച്ഛതാ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിതരണം, ബ്ലോക്ക് സ്പോര്‍ട്സ് മത്സരവിജയികള്‍ക്ക് സര്‍ട്ടി ഫിക്കറ്റ് വിതരണം എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇ-ടെണ്ടര്‍
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ‘മൊബൈല്‍ ആപ് ‘ സ്‌കൂളുകളില്‍ നടപ്പിലാക്കുന്നതിന് ഡിസംബര്‍ 16 ന് ഇ ടെണ്ടര്‍ ചെയ്തു. അവസാന തീയ്യതി. ഡിസംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ http://www.etenderkerala.gov.in.
ഐ.എച്ച്.ആര്‍.ഡി കോഴ്സില്‍ പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശനയോഗ്യത പ്ലസ് ടു. അപേക്ഷഫോറവും പ്രോസ്പെക്ട്സും www.ihrd.ac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് 100 രൂപ) നേരിട്ടോ സ്ഥാപനമേധാവിയുടെ പേരില്‍ കോഴിക്കോട് മാറാവുന്ന ഡിഡി സഹിതം ഡിസംബര്‍ 30 നകം കോളേജില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495 2765154, 2768320.
വീഡിയോ എഡിറ്റിങ് കോഴ്സ്: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഓരോന്നിലും 30 പേര്‍ക്കാണ് പ്രവേശനം.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 30.11.2019-ല്‍ 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.
ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡിയോ, ഔട്ട് ഡോര്‍ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.
അപേക്ഷ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068 (കൊച്ചി), 0471 2726275 (തിരുവനന്തപുരം).
ഇന്നത്തെ പരിപാടി (ഡിസംബര്‍ 24)
കോഴിക്കോട് ടൗണ്‍ ഹാള്‍ 10 മണി : നെഹ്റു യുവ കേന്ദ്ര ജില്ലാ യുവജന കണ്‍വെന്‍ഷന്‍ – ഉദ്ഘാടനം കേന്ദ്ര പാര്‍ലമെന്ററി വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന്‍. എം. പിമാരായ എം. കെ. രാഘവന്‍, കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും.