തിരുവനന്തപുരം : ജീവിതത്തിലെ ഏറ്റവും വലിയ ശിക്ഷ, ഒറ്റപ്പെടലാണ്. അതുക്കൊണ്ടാണ് ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിയമപീഠം ഏകാന്തതടവ് വിധിക്കുന്നത്. എന്നാല്‍ തന്റേതല്ലാത്ത കാരണത്താല്‍ ഏകാന്ത തടവ് വിധിക്കപ്പെട്ടവരാണ് മാനസിക വെല്ലുവിളി നേരിടുന്നവര്‍. സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ല ചേര്‍ത്തുവെക്കേണ്ടവരാണ് മാനസിക വെല്ലുവിളി നേരിടുന്നവര്‍, ആധുനിക സമൂഹം അതു സമ്മതിച്ചു തരില്ലെ ങ്കിലും. അകറ്റി നിര്‍ത്തലും ഒറ്റപ്പെടലും കൂടുതല്‍ അവരെ രോഗത്തിന്റെ കാഠിന്യത്തേലക്കായിരിക്കും കൊണ്ടുപോവുക.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കുന്ന കേരളത്തിലെ സര്‍ക്കാരിന്റെ കീഴിലുള്ള പ്രമുഖമായ മൂന്ന് സ്ഥാപനങ്ങളാണ് തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രവും കോഴിക്കോട് കുതിരവട്ടം മാനസികാ രോഗ്യകേന്ദ്രവും തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രവും. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിന്റെ ചരിത്രവും വര്‍ത്തമാനവും മേധാവി ഡോ സാഗര്‍ തങ്കച്ചന്‍ നെറ്റ്മലയാളവുമായി പങ്കുവെക്കുന്നു. ഡോ സാഗര്‍ തങ്കച്ചന്റെ വാക്കുകളിലൂടെ…
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സ്ഥാപിത മാവുന്നത് 1870 ലാണ്. അന്നിവിടം പാറക്കൂട്ടങ്ങളും ധാരാളം കുറുക്കന്മാരും വലിയ മലയും കാടും നിറഞ്ഞ പ്രദേശമായിരുന്നു. (കുറക്കന്റെ മറ്റൊരു പേരാണ് ഊളന്‍ അതുക്കൊണ്ട് ഇന്നും ഈ സ്ഥലം അറിയുന്നത് ഊളന്‍പാറ എന്നാണ്) ഞാൻ പിജിക്ക് പഠിക്കുന്ന കാലത്ത് പകൽ പോലും ഇരുട്ട് മൂടിയ സ്ഥലം. വാഹനങ്ങളാവട്ടെ വിരലി ലെണ്ണാവുന്നതും. അന്നത്തെ കാലത്ത് കുഷ്ഠം, ക്ഷയം എന്നിവ ബാധിച്ചവരെ ബന്ധുക്കള്‍ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയും. ഇവര്‍ പിന്നെ പുറം ലോകം കാണുന്നത് അപൂർവ്വം. കാലക്രമേണ ക്ഷയരോഗികളെ പുലയനാർ കോട്ടയിലേക്ക് മാറ്റുകയും മാനസിക രോഗികളെ ഇവിടെ തന്നെ പാർപ്പിക്കുകയും ചെയ്തു.
1982 ൽ മദർതെരേസ ആശുപത്രി സന്ദർശിച്ചതിന് ശേഷം ഒരുപാട് മാറ്റങ്ങളുണ്ടായി. മാനസിക നില മെച്ചപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി പകൽവീട് സ്ഥാപനം ആരംഭിച്ചു. മദര്‍തെരേസയുടെ നേതൃത്തിലായിരുന്നു പകല്‍വീടിന്റെ പ്രവര്‍ത്തനം. കൂടാതെ ചികിത്സയിലിരിക്കുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് സന്ദര്‍ശനത്തനുണ്ടായിരുന്ന നിയന്ത്രണവും എടുത്തുകളഞ്ഞു. ഇത് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. പകല്‍വീടിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ പ്രമുഖ കവയത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
മെഴുകിതിരി നിര്‍മ്മാണം, ബഡ്ഷീറ്റ് നിര്‍മ്മാണം, പേപ്പര്‍ബാഗ് നിര്‍മ്മാണം എന്നിവയാണ് പകല്‍വീടില്‍ നടക്കുന്നത്. കൂടാതെ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ലിമിറ്റഡിന്റെ കേണ്ടം പീലിംഗ് യൂണിറ്റും പകല്‍വീടിനോടൊപ്പം പ്രവര്‍ത്തിക്കുന്നു. മാനസികരോഗം ഭേദപ്പട്ടവര്‍ക്ക് ഈ സംരംഭങ്ങള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്.
2001ല്‍ സംസ്ഥാനത്തെ എല്ലാ മാനസികരോഗ്യകേന്ദ്രങ്ങളും ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും പിന്നീട് ജില്ലാജഡ്ജിയുടെ മോണിറ്ററിംഗിന് കീഴിലാക്കുകയും ചെയ്തു. 2001ല്‍ രാജ്യത്തെ തന്നെ നടുക്കിയ ഏര്‍വാടി ദര്‍ഗ ദുരന്തത്തിന്റെ പശ്ചാതലത്തിലായിരുന്നു ഇത്. ഏര്‍വാടിയില്‍ കെട്ടിയിട്ട നിലയിലായിരുന്ന അമ്പതോളം പേരാണ് അന്ന് വെന്തുമരിച്ചത്. സര്‍ക്കാരിന്റെ കീഴിലുള്ള കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ബന്ധു ക്കളൊടൊപ്പം എത്തുന്ന രോഗികളെയാണ് ചികിത്സക്കായി പ്രവേശിപ്പിക്കുന്നത്. ബന്ധുക്കളില്ലാതെ എത്തുന്ന വരെ ജില്ലപൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള മോണിറ്ററിംഗ് സമിതിയുടെ മേല്‍നോട്ടത്തിലാണ് തുടര്‍നടപടിക്രമങ്ങള്‍.
ഏറെ പരിമിതികളാണ് പേരൂര്‍മാനസികാരോഗ്യകേന്ദ്രം നേരിടുന്നത്. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഇന്നും ലഭ്യമല്ല. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര നിലാവരത്തിലുള്ള അക്കാദ മിക ഇന്‍സിസ്റ്റിറ്റ്യൂട്ടാക്കാനുള്ള സ്ഥലം ഇവിടെ ലഭ്യമാണ്. ആദ്യകാലത്ത് ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ഥി കള്‍ക്ക് മാത്രമേ ഇവിടെ പരിശീലനത്തിന് അനുമതിയുണ്ടായിരുന്നോള്ളൂ. പിന്നീട് എംബിബിഎസിനും പരിശീലനം ലഭ്യമാക്കുന്നതിനുള്ള സാഹചര്യം വന്നു. നെഴിസിംഗ്, പാരമെഡിക്കല്‍ ഉള്‍പ്പടെ നിരവധി അനുബന്ധ കോഴ്സുകള്‍ ക്കുള്ള സാഹചര്യം ഇവിടെ നിലവിലുണ്ട്. ബന്ധപ്പെട്ടവര്‍ അതുപ്രയോജനപ്പെടുത്തണം. അതുപോലെ തന്നെ ഡോക്ടര്‍മാര്‍ക്കും നെഴ്സുമാര്‍ക്കും പാരമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും കാലാനുസൃതമായ പരിശീലനങ്ങള്‍ നല്‍കുകയും വേണം. ഇതിനായുള്ള ശ്രമം ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചുകഴിഞ്ഞു.
2017 ജൂലൈ മുതലാണ് ഞാന്‍ ആശുപത്രിയുടെ സൂപ്രണ്ടായി ചുമതലേയ്ക്കുന്നത്. സര്‍ക്കാര്‍ പുതുതായി കേണല്‍ സംവിധാനത്തിലെ 17 ഡോക്ടര്‍മാരില്‍ ഒരാളായി എനിക്ക് മാറാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. അതുക്കൊണ്ടാണ് ആശുപത്രിയിലെ പരിഷ്കാരങ്ങള്‍ക്ക് നേരിട്ട് തന്നെ നേതൃത്വം നല്‍കാന്‍ കഴിയുന്നത്. കെട്ടിടങ്ങളുടെ ജീര്‍ണാവസ്ഥ ആശുപത്രി നേരിടുന്ന വലിയ വെല്ലവിളിയാണ്. പല ബ്ലോക്കുകളുടെയും ഓടുകള്‍ പൊട്ടി മഴവെള്ളം അകത്തേക്ക് കടക്കുന്ന നിലയിലാണ്. ഫണ്ടിംഗ് വലിയൊരു വെല്ലുവിളിയായത് കൊണ്ട് ആശുപത്രിക്ക് നേരിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുമാണ്. ബന്ധപ്പെട്ടവര്‍ ഒന്ന് കൂടി ശ്രദ്ധ ഇങ്ങോട്ടേക്ക് പതിപ്പിച്ചാല്‍ അന്താരാഷ്ട്ര നിലാവാരത്തി ലേക്കുള്ള ഒരു സ്ഥാപനം നിഷ്പ്രയാസം ഉയര്‍ന്നു വരും. കാരണം എന്തിനും തയ്യാറായ ഒരു കൂട്ടം ആത്മാര്‍ഥത യുള്ള ജീവനക്കാരാണ് എന്നോടൊപ്പമുള്ളത്. വേണ്ടത് ഒരു കൈതാങ്ങാണ്.
മാനേജിങ് എഡിറ്റർ