വെല്ലിങ്ടണ്‍: അണ്ടര്‍19 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നൂറ് റണ്‍സിന് ഇന്ത്യ ഓസീസിനെ തകര്‍ത്തു. ഇന്ത്യയുടെ 328 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസീസ് നിര 42.5 ഓവറില്‍ 228 റണ്‍സിന് എല്ലാവരും പുറത്തായി. നാഗര്‍കോട്ടിയും ശിവം മാവിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ഓസ്ട്രേലിയന്‍ നിരയെ പുറത്താക്കി ഇന്ത്യന്‍ വിജയിക്കുകയായിരുന്നു. ഓസീസ് നിരയില്‍ 73 റണ്‍സെടുത്ത ഓപ്പണര്‍ എഡ്വാര്‍ഡ്സിനു മാത്രമെ അര്‍ദ്ധസെഞ്ച്വറി നേടാന്‍ സാധിച്ചുള്ളു. നാലു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്ക റണ്‍സ് നേടാന്‍ കഴിയാതെ ക്രീസ് വിടുകയായിരുന്നു. ഓപ്പണിങ്ങില്‍ 57 റണ്‍സും മൂന്നാം വിക്കറ്റില്‍ 59 റണ്‍സുമാണ് ഓസീസ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീട് ഓസീസ് നിരയ്ക്ക പിടിച്ചു നില്‍ക്കാനായില്ല.
ക്യാപ്റ്റന്‍ പൃഥ്വി ഷായുടെയും മന്‍ജോത് കള്‍റയുടെയും 29.4 ഓവറില്‍ 180 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുക്കെട്ടില്‍ ഇന്ത്യക്ക് മികച്ച നേട്ടം കൈവരിക്കാനായി. പൃഥ്വി ഷാ 100 പന്തില്‍ 94 റണ്‍സ് നേടിയപ്പോള്‍ മന്‍ജോത് 99 പന്തില്‍ 86 റണ്‍സ് നേടി. സതര്‍ലാന്‍ഡ് പൃഥ്വി ഷായെ പുറത്താക്കുകയായിരുന്നു. പകരം എത്തിയ ശുഭം ഗില്‍ 54 പന്തില്‍ 63 റണ്‍സെടുക്കുന്നതിനിടയില്‍ എഡ്വാര്‍ഡ്സ് പുറത്താക്കുകയായിരുന്നു. മികച്ച തുടക്കം കൈവരിച്ച ഇന്ത്യയ്ക്ക് അവസാന പത്ത് ഓവറുകളില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. റാണ 14 റണ്‍സെടുത്ത് പുറത്തു പോയപ്പോള്‍ 6 റണ്‍സെടുത്ത് റോയ് ക്രീസ് വിട്ടു. ഓസീസിനായി ഒമ്ബത് ഓവറില്‍ 65 റണ്‍സ് നേടി നാല് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു എഡ്വാര്‍ഡ്സ്.