സെഞ്ചൂറിയന്‍ ടെസ്റ്റ്‌ ; വിരാട് കോഹ്ലിക്ക് സെഞ്ചുറി

323

സെഞ്ചൂറിയന്‍: രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സിന്റെ ലീഡ്. നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കുറഞ്ഞ സ്കോര്‍ വഴങ്ങിയത്. 153 റണ്‍സ് നേടിയ കോഹ്ലി അവസാനത്തോടെയാണ് പുറത്തായത്. ഏഴാം വിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിനൊപ്പം കോഹ്ലി നേടിയ 71 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്സിന് ആശ്വാസമായി.
ടെസ്റ്റിലെ 21-ാം സെഞ്ചുറിയാണ് വിരാട് കോഹ്ലി ഇന്ന് നേടിയത്. 146 പന്തില്‍ ന്ന്നാണ് കോഹ്ലിയുടെ സെഞ്ചുറി. മുരളി വിജയ്(46), അശ്വിന്‍(38) എന്നിവര്‍ മാത്രമാണ് കോഹ്ലിക്ക് ശേഷം അല്‍പമെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ പ്രതിരോധിച്ചത്. ബാക്കിയുള്ള താരങ്ങള്‍ക്ക് നിലയുറപ്പിക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നകിയില്ല. പൂജാരയും പാണ്ഡ്യയും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

NO COMMENTS