ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബവാനയിലെ പടക്ക നിര്‍മ്മാണശാലയിലാണ് തീപിടിത്തം ഉണ്ടായത്.
ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അഗ്നിശമന സേന വിഭാഗങ്ങള്‍ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.