കുറ്റിപ്പുറത്ത് കണ്ടെത്തിയ കുഴിബോംബുകള്‍ എന്‍എസ്ജി സംഘം പരിശോധിച്ചു

309

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് സമീപം കണ്ടെത്തിയ കുഴിബോംബുകള്‍ എന്‍എസ്ജി വിദഗ്ധര്‍ പരിശോധിച്ചു. ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ സൂക്ഷിച്ച പടിഞ്ഞാറ്റുംമുറി എആര്‍ ക്യാമ്ബിലെത്തിയാണ് എന്‍എസ് ജി സംഘം പരിശോധന നടത്തിയത്. പട്ടാളക്കാര്‍ ഉപയോഗിക്കുന്ന ആന്റി പേഴ്സനല്‍ മൈനുകള്‍ കുറ്റിപ്പുറം പാലത്തിന് സമീപം പുഴയിലാണ് കണ്ടെത്തിയത്. പാലത്തിന്റെ കുറ്റിപ്പുറത്തു നിന്നും തൃശൂര്‍ ഭാഗത്തേക്കുളള ആറാമത്തെ തൂണിന്റെ സമീപത്തായി പുഴയില്‍ നീരൊഴുക്കില്ലാത്ത ഭാഗത്തു നിന്നാണ് അഞ്ച് മൈനുകള്‍ കണ്ടെടുത്തത്.

NO COMMENTS