കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി

264

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി. ഈ വര്‍ഷം മുതല്‍ ഹജ്ജ് യാത്രക്ക് പോകുന്നവര്‍ക്ക് വിമാനയാത്രക്ക് നല്‍കുന്ന ഇളവ് നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം 1.70 ലക്ഷം തീര്‍ത്ഥാടകരെ ബാധിക്കും. ഇതിനായി നീക്കിയിരിപ്പുള്ള തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഹജ്ജ് സബ്സിഡി എടുത്തുകളയുന്ന തീരുമാനം കൈക്കൊണ്ടത് സബ്സിഡിയുടെ ഗുണം ചി ഏജന്‍സികള്‍ക്ക് മാത്രം ലഭിക്കുന്നു എന്നതു കൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമക്കി.

NO COMMENTS