അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്‍റെ പരാതിയില്‍ അന്വേഷണം വേണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. കേസിലെ കുറ്റപത്രം പരിഗണിക്കുന്നതിന് മുന്‍പ് പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നായിരുന്നു പ്രതിയായ ദിലീപിന്‍റെ പരാതി. പൊലീസ് കുറ്റപ്ത്രം ചോര്‍ത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.