പത്തനംതിട്ട: ശബരിമല കരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ മരിച്ചു. ചെന്നൈ സ്വദേശി നിരോഷ്കുമാര്‍ (30) ആണ് മരിച്ചത്. രാത്രി ഒന്നരക്ക് കാനനപാതയിലാണ് സംഭവം. പതിനാലുപേരുടെ സംഘത്തില്‍പ്പെട്ട നിരോഷ്കുമാര്‍ കാട്ടാനക്കൂട്ടത്തിന്റെ മുമ്ബില്‍പെടുകയും കാട്ടാന ആക്രമിക്കുകയുമായിരുന്നു.