കണ്ണൂർ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളിലൊരാൾ പോലീസിൽ കീഴടങ്ങി.

14

കണ്ണൂർ: തോട്ടടയിലുണ്ടായ ബോംബാക്രമണത്തിൽ ഏച്ചൂർ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ട കേസിൽ പ്രതികളിലൊരാളായ ഏച്ചൂർ സ്വദേശി മിഥുൻ പോലീസിൽ കീഴടങ്ങി. ഞായറാഴ്ചയാണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഇയാൾ, ചൊവ്വാഴ്ച രാവിലെ കണ്ണൂർ എടക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് പോലീസ് ന്ന് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെയു ണ്ടായ തർക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടർന്ന് ഇവർ ബോംബെറിഞ്ഞ പ്പോൾ ഇതേസംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ തലയിൽ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു.

സംഭവത്തിൽ പ്രതികളിലൊരാളായ അക്ഷയിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന മിഥുൻ ഞായറാഴ്ച ഉച്ചയോടെ തന്നെ കണ്ണൂരിൽനിന്ന് മുങ്ങി. ഇയാളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ശനിയാഴ്ച രാത്രി പടക്കങ്ങൾ വാങ്ങാനും പിന്നീട് ഇതുപയോഗിച്ച് ബോംബ് നിർമിക്കുന്നതിനും മിഥുൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാ ണ് പോലീസ് പറയുന്നത്. വിവാഹച്ചടങ്ങിന് പോകുന്ന വാഹനത്തിൽ ബോംബ് സൂക്ഷിച്ചതും മറ്റുള്ള യുവാക്കളെ തോട്ടടയിലെ വിവാഹത്തിന് കൊണ്ടുവന്നതും ബോംബെറിഞ്ഞതും ഇയാളാണെന്നും പോലീസ് കരുതുന്നു. പ്രതിയെ എടക്കാട് പോലിസ് സ്റ്റേഷനിൽ വിശദമായി ചോദ്യംചെയ്തുവരികയാണ്.

NO COMMENTS