ട്രിപ്പോളി : ലിബിയയില്‍ മനുഷ്യക്കടത്ത് ബോട്ട് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. മരിച്ച എട്ട് കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ നാവിക സേന കണ്ടെത്തി. കൂടാതെ 84 വിദേശ കുടിയേറ്റക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. മെഡിറ്ററേനിയന്‍ വഴി മനുഷ്യക്കടത്ത് നടത്തുന്നത് തടയുന്നതിനായി യൂറോപ്യന്‍ ഭരണകൂടം ശക്തമായ നടപടികള്‍ക് സ്വീകരിക്കുന്നുണ്ട്. വ്യോമസേന നടത്തിയ പരിശോധനയിലാണ് കടലില്‍ മറിഞ്ഞ നിലയില്‍ ബോട്ട് കണ്ടെത്തിയത്. ഇറ്റാലിയന്‍ നാവിക സേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. അപകടം നടന്ന ബോട്ട് കണ്ടെത്താന്‍ വൈകിയതിനാല്‍ കൂടുതല്‍ ആളുകളെ കാണാതായിട്ടുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.