കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന പ്രെജക്ടുമായി ഐറിസ് മേളയിലേക്ക് പത്താംതരം വിദ്യാര്‍ത്ഥിനി

94

കാസറകോട് : കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന പ്രെജക്ടുമായി കൊളത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി ആര്യ രവീന്ദ്രന്‍ ഐറിസ് ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മഞ്ഞളില്‍ നിന്നും കുര്‍ക്കുമിന്‍ വേര്‍തിരിച്ചെടുത്ത്,കാന്‍സര്‍ കോശങ്ങളെ നശിക്കുന്ന ഔഷധമായി വികസിപ്പിക്കാ മെന്ന് ആര്യയുടെ കണ്ടെത്തല്‍.

നിലവിലെ ക്യാന്‍സര്‍ ചികിത്സ രീതികള്‍ ചെലവ് കൂടിയതും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുന്നവയും ആണ്.എന്നാല്‍ പ്രദേശികമായി സുലഭമായ മഞ്ഞളില്‍ നിന്നും കുര്‍ക്കുമിന്‍ വേര്‍തിരിച്ച് ഔഷധമായി വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍,അത് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ നേട്ടമാവുമെന്ന് ആര്യ പറയുന്നു. സഹോദരനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ത്ഥിയുമായ ആശ്രയ്‌യുടെ മേല്‍നോട്ടത്തിലാണ് ഇത് സംബന്ധിച്ച പരീക്ഷണം ആര്യ പൂര്‍ത്തിയാക്കിയത്.

ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പും,ഇന്ത്യ-യുഎസ് ശാസ്ത്ര സാങ്കേതിക സഹകരണ സംരംഭം ഇന്റലുമായി ചേര്‍ന്നാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്.ജനുവരി 22 മുതല്‍ 24 വരെ ബാംഗ്ലൂര്‍ ആണ് മേള നടക്കുന്നത്. മോളിക്യൂലര്‍ ബയോളജിയില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പ്രെജക്ട് ആണ് ആര്യയുടെത്. കൊളത്തൂര്‍ സ്വദേശി ദീപയുടെയും പരേതനായ രവീന്ദ്രന്റെയും മകളാണ് ആര്യ.അക്ഷയ് സഹോദരനാണ്

NO COMMENTS