കടലിൽ കുടുങ്ങിക്കിടന്ന 11 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.

128

തൃശൂർ : മത്സ്യബന്ധനത്തിന് പോയ ബോട്ട് കേടായി കടലിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സുരക്ഷാടീം രക്ഷപ്പെടുത്തി. മുനമ്പം സ്വദേശി ജമാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപെട്ടത്. മൂന്ന് ബംഗാളികളും എട്ട് അഴീക്കോട് സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

മുനയ്ക്കൽ നിന്ന് 10 കിലോമീറ്റർ അകലെ വെച്ച് ബോട്ട് എഞ്ചിൻ തകരാറിലായതാണ് അപകടകാരണം. തിങ്കളാഴ്ച രാത്രിയാണ് ബോട്ടിൽ നിന്നുള്ള സന്ദേശം ഫിഷറീസ് വകുപ്പിന് ലഭിക്കുന്നത്. ടീമിൽ സുരക്ഷാസേന അംഗങ്ങളായ അൻസാർ, ഫസൽ, ദിലീപ്, ജോണി എന്നിവർ ഉണ്ടായിരുന്നു.

NO COMMENTS