ശ്രീനഗര്‍: ജമ്മു കശ്മീരിലെ റോഹിംഗ്യന്‍ അനധികൃത കുടിയേറ്റക്കാരുടെ ആക്രമണം. ആക്രമണത്തില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റിപ്പബ്ലിക് ചാനല്‍ ബ്യൂറോ ചീഫ് തേജീന്ദര്‍ സിംഗ്സോധി, ഇന്ത്യ ന്യൂസ് ബ്യൂറോ ചീഫ് അജയ് ജന്ത്യാല്‍, കാമറാമാന്‍ നീരജ് കുമാര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ജമ്മുവിലെ അനധികൃത കുടിയേറ്റ മേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്ബോള്‍ വാഹനത്തിലെത്തിയ സംഘം ഇരുമ്ബുവടികളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജമ്മുവില്‍ 27 റോഹിംഗ്യന്‍ കുടുംബങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ രണ്ടായിരത്തിന് മുകളില്‍ റോഹിംഗ്യന്‍ കുടുംബങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. രാജ്യത്ത് ഏറ്റവുമധികം റോഹിംഗ്യന്‍ അധികൃത കുടിയേറ്റക്കാരുള്ളത് ജമ്മു വിലാണ്.