തിരുവനന്തപുരം : തിരുവനന്തപുരം ബോണക്കാട് സംഘര്‍ഷം. പോലീസിന് നേരെ കല്ലേറ് ഉണ്ടായി. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്ക് നേരെ പോലീസിന്റെ ലാത്തിചാര്‍ജ്. നെയ്യാറ്റിന്‍ രൂപയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുരിശുമലയിലേക്ക് കുരിശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്രയാണ് പൊലീസ് തടഞ്ഞത്. മലയില്‍ സ്ഥാപിച്ചിരുന്നു മര കുരിശിന് നേരത്തെ മിന്നലേറ്റ് തകര്‍ന്നിരുന്നു. ഇതിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്.