സീറോ മലബാര്‍ സഭയുടെ ഭൂമി വിവാദം ; വൈദിക സമിതിയോഗം മാറ്റിവെച്ചു

362

തിരുവനന്തപുരം : കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത വൈദിക സമിതിയോഗം മാറ്റിവെച്ചു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ ആകില്ലെന് കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചിരുന്നു. യോഗം ഉപേക്ഷിക്കണമെന്ന് വൈദിക പ്രതിനിധികളോട് ആവശ്യപെട്ടുള്ള കുറിപ്പും കൊടുത്തയച്ചു. അതേസമയം ബലമായി തടഞ്ഞെന്ന് കര്‍ദിനാള്‍ പറഞ്ഞതായി വൈദികന്‍. മൂന്ന് അല്‍മായര്‍ ചേര്‍ന്നാണ് കര്‍ദ്ടിനാളിനെ ബലമായി തടഞ്ഞത്. വിശ്വാസികള്‍ ആയതിനാലാണ് ഇവരെ ബലമായി നീക്കം ചെയാതിരുന്നത്. നേരത്തെ അല്‍മായ പ്രതിനിധികള്‍ വൈദിക സമിതി യോഗത്തിലില്ല, പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച്‌ വൈദിക യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് കര്‍ദിനാളും സഹായ മെത്രാന്‍ മാരും തീരുമാനിച്ചു. കൂടാതെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചാനലുകളിലൂടെ ചോര്‍ന്നെന്നും അല്‍മായ പ്രതിനിധികള്‍ കര്‍ദിനാളിനെ അറിയിച്ചു.

NO COMMENTS