ന്യൂഡല്‍ഹി : പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉപവസിക്കും. മോദി ന്യൂഡല്‍ഹിയിലും അമിത് ഷാ കര്‍ണാടകയിലെ ഹൂബ്ളിയിലുമാണ് വ്യാഴാഴ്ച ഏകദിന ഉപവാസം നടത്തുക. പ്രധാനമന്ത്രി ഉപവാസം അനുഷ്ടിക്കുമെങ്കിലും ഒൗദ്യോഗിക പരിപാടികളിലും ഫയല്‍ നീക്കങ്ങളിലും തടസമുണ്ടാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സെഷന് ഏകദേശം പൂര്‍ണമായി തടസപ്പെട്ടിരുന്നു. കോണ്‍ഗ്രസാണ് ഇതിനു പിന്നിലെന്നാണു ബിജെപിയുടെ ആരോപണം. രാജ്യത്ത് മതസൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വം ഏകദിന ഉപവാസസമരം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബിജെപിയും ഉപവാസ സമരത്തിലേക്കു കടന്നത്.