ഗോള്‍ഡ് കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കു നാണക്കേടായി മലയാളി താരങ്ങള്‍. ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍നിന്നുള്ള ട്രിപ്പിള്‍ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്ഫാന് എന്നിവരെയാണ് പുറത്താക്കിയത്. ഗെയിംസ് വില്ലേജിലെ ഇരുവരുടെയും മുറിയുടെ സമീപത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗെയിംസ് സംഘാടകരുടെ നടപടി. ഇവരെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ട്രിപ്പിള്‍ ജംപില്‍ രാകേഷ് ബാബു നാളെ മത്സരിക്കാനിടെയാണ് ഈ പുറത്താക്കല്‍.
രണ്ടുപേരുടേയും അക്രഡിറ്റേഷന് റദ്ദാക്കിയതായും ഇവരെ ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തില്‍ കയറ്റിവിടുമെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് അറിയിച്ചു.