റിയാദ്: സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രസ്താവനയിലാണ് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ടതായി വ്യക്തമാക്കിയത്. ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു മരണമെന്നാണ് സ്ഥിരീകരണം. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.