ദുബായ് : മറ്റൊരു സി.പി.എം നേതാവിന്‍റെ മകനും ദുബായില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ചവറ എംഎല്‍എയുടെ മകന്‍ ശ്രീജിത്തിനെതിരെയാണ് പരാതി. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണന്റേതിന് സമാനമായ പരാതിയാണ് ശ്രീജിത്ത് വിജയന്‍ പിള്ളക്കെതിരെയും നല്‍കിയിരുന്നതെന്നാണ് സൂചന. പരാതിയില്‍ ഇന്റര്‍പോള്‍ നടപടി തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇനി ഇന്ത്യയ്ക്ക് കൈമാറാനുള്ള വാറന്റിന്‍റെ നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തീകരിക്കനുള്ളത്. ബാങ്ക് വായ്പയെടുത്ത 11 കോടി ശ്രീജിത്ത് തിരിച്ചു നല്‍കാനുണ്ടെന്നാണ് കേസ്. സിപിഎം പിബിയ്ക്ക് നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.