ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തി സേനാ മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബിഎസ്‌എഫിന്റെയും പാക്കിസ്ഥാന്‍ റെയ്ഞ്ചേഴ്സിന്റെയും കമാന്റര്‍മാര്‍ തമ്മില്‍ ആര്‍എസ് പുരയിലെ ഓക്‌ട്രോയ് പോസ്റ്റില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ജമ്മു ഫ്രോണ്ടിയര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ റാം അവതാര്‍ അറിയിച്ചു.