തിരുവനന്തപുരം : ബിനോയ് കോടിയേരിക്ക് എതിരായ ദുബായ് തട്ടിപ്പ് കേസ് പരാതിക്കാരനായ യുഎഇ പൗരന്‍ മാധ്യമങ്ങളെ കാണും. അടുത്ത തിങ്കളാഴ്ച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരിക്കും വാര്‍ത്താസമ്മേളനം. പരാതിക്കാരനായ മര്‍സൂക്കിയുടെ പേരിലാണ് പ്രസ് ക്ലബ്ബ് ബുക്ക് ചെയ്തത്. മര്‍സൂക്കിയുടെ അഭിഭാഷകന്റെ കത്തിന്റെ പകര്‍പ്പ് പ്രമുഖ ചാനല്‍ മാധ്യമത്തിനു ലഭിച്ചു. പരാതിയിലെ യാതാര്‍ത്ഥ്യങ്ങളും, നിയമപരമായ രേഖകളും പുറത്ത് വിടുമെന്ന് വിശദീകരണം.